Wednesday, January 19

സുപ്രീം കോടതി ഉത്തരവിന് പുല്ലുവില: ആല്‍വാറില്‍ പശുവിന്റെ പേരില്‍ ഹിന്ദുത്വതീവ്രവാദികള്‍ വീണ്ടും മനുഷ്യനെ തല്ലിക്കൊന്നു

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കും നല്‍കിയ ഉത്തരവുകള്‍ക്കും പുല്ലുവില. രാജസ്ഥാനിലെ പെഹ്ലു ഖാനെ കൊന്ന ആല്‍വാറില്‍ ഇന്നലെ വീണ്ടും ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. പശുവിനെ കടത്തുകയാണെന്നു ആരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികൾ അക്ബർ എന്നയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. പശുവിന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികൾ രാജ്യത്ത് കൊലപ്പെടുത്തിയതിൽ 56 ശതമാനവും മുസ്ലീങ്ങളാണ്.

കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ഹിന്ദുത്വ തീവ്രവാദികൾ പശുവിന്റെ പേരിൽ ആക്രമണങ്ങളും കൊലകളും നടത്തുന്നത് പതിവാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിൽ ഹിന്ദുത്വ തീവ്രവാദികൾക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹിന്ദുത്വ തീവ്രവാദികൾ വീണ്ടും മുസ്ലീമുകളെ കൊല്ലാൻ പശുവിനെ ആയുധമാക്കുന്നത്. നേരത്തെ പെഹ്‌ലു ഖാനെ ഹിന്ദുത്വ തീവ്രവാദികൾ രംഗാർഹിൽ വെച്ച് മർദ്ധിച്ച് കൊലപ്പെടുത്തിയിരുന്നു. സമാന സാഹചര്യത്തിൽ ഹിന്ദുത്വ തീവ്രവാദികൾ കഴിഞ്ഞ വര്ഷം ഉമർ മുഹമ്മദ് എന്ന യുവാവിനെയും കൊലപ്പെടുത്തിയിരുന്നു.

ആള്‍ക്കൂട്ടക്കൊല, സ്വവര്‍ഗ്ഗ ലൈംഗികത സുപ്രധാന തീരുമാനങ്ങളോടെ സുപ്രീം കോടതി

Spread the love
Read Also  മത സ്വാതന്ത്ര്യ റിപ്പോർട്ട് ഇന്ത്യ തള്ളി; ന്യൂനപക്ഷാവകാശങ്ങൾ രാജ്യം സംരക്ഷിക്കുന്നുണ്ടെന്ന് രവീഷ് കുമാർ