ലോകത്ത് ഏറ്റവും കൂടതൽ ഇറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ക്രിക്കറ്റ് ബോൾ നിർമ്മാണത്തിനാവശ്യമായ പശുത്തോൽ ലഭ്യമല്ലെന്ന് റിപ്പോർട്ട്. നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷമുള്ള പശു ഭീകരരുടെ ആക്രമണം മൂലം കാലങ്ങളായി പശുത്തോൽ ശേഖരിച്ചിരുന്ന മിക്കവരും ഈ മേഖല തന്നെ വിട്ടു. ലോകകപ്പ് ക്രിക്കറ്റ് അടുത്തതോടെ ബോളുകളുടെ ആവശ്യകത വർധിച്ചെങ്കിലും അസംസ്കൃത വസ്തുവായ പശുത്തോൽ ലഭ്യമല്ലാത്തത് നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ജിഎസ്ടി അടക്കമുളള പ്രതിസന്ധികളെ തുടര്‍ന്ന് തളര്‍ച്ചയിലായിരുന്ന വ്യവസായം ലോകകപ്പ് ക്രിക്കറ്റ് അടുത്തതോടെ മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യയിലെ ബോൾ നിർമ്മാതാക്കൾ. എന്നാൽ ഇതിന് തിരിച്ചടി നേരിടുകയാണ് തങ്ങളെന്ന് ഇവർ പറയുന്നു. കാലങ്ങളായി ഉത്തർപ്രദേശിലെ യൂണിറ്റുകളിൽ നിന്നാണ് പശുത്തോൽ ലഭിച്ചിരുന്നത്. എന്നാൽ യോഗി ആദിത്യനാഥ് ഭരണത്തിൽ വന്നതിൽ പിന്നെ പശുത്തോൽ വ്യവസായം ഏറെക്കുറെ നിന്ന മട്ടിലാണ്. സംസ്ഥാനത്ത് ദിനം തോറും നടക്കുന്ന പശു ഭീകരരുടെ ആക്രമണങ്ങൾ എല്ലാം വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് കണക്ക് കൂട്ടലുകൾ. ഉത്തർപ്രദേശിലെ ഒട്ടുമിക്ക യൂണിറ്റുകളും ഇന്ന് അടച്ചു പൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

‘ബോള്‍ നിര്‍മാണത്തിനായി ഞങ്ങള്‍ ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്‍റില്‍ നിന്നുമാണ് തുകല്‍ ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ നിര്‍മിച്ച ബോളുകളുടെ വിലയുടെ കാര്യത്തില്‍ ഞങ്ങള്‍ വലിയ പ്രശ്നത്തിലാണ്’ ബോള്‍ നിര്‍മാണക്കമ്പനിയായ ബിഡിഎംമ്മിന്‍റെ ഉടമ രാകേഷ് മഹാജന്‍ പറഞ്ഞു.

ഈ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയം ഉളളവര്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഇപ്പോള്‍ ഈ വ്യവസായത്തിന് വലിയ വീഴ്ച സംഭവിച്ചു, ക്രിക്കറ്റ് ബോള്‍ കയറ്റുമതിയുടെ കാര്യത്തില്‍ ഇപ്പോള്‍ പാകിസ്ഥാനേക്കാള്‍ പിന്നിലാണ് ഇന്ത്യ’

‘ഇത് ഒരു സുരക്ഷിത വ്യവസായമല്ല, നിങ്ങള്‍ പശുവിന്‍റെ തോല്‍ ഉപയോഗിച്ച് എന്തെങ്കിലും നിര്‍മിക്കാന്‍ ശ്രമിക്കുകയാണെങ്കിൽ നിങ്ങള്‍ വലിയ അപകടത്തിലാകും’ എന്നാണ് ഒരു ക്രിക്കറ്റ് ബോൾ നിർമ്മാതാവ് പറഞ്ഞത്.

പശുവിന്റെ പേരിൽ ആക്രമണങ്ങൾ നടക്കുമ്പോൾ അത് പരോക്ഷമായും പ്രത്യക്ഷമായും ഒട്ടനവധി പേരുടെ ജീവനോപാധികളെ ഇല്ലാതാക്കുന്നുവെന്ന റിപ്പോർട്ട് കൂടിയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Read Also  സ്വാമിയെയും കൂട്ടി ഉത്തർപ്രദേശിലേയ്ക്ക് പശുവിനെയും കൊണ്ട് പോയ മലയാളി മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here