Thursday, February 25

പശുപരീക്ഷകൾ നടത്തണമെന്ന് യു ജി സി നിർദ്ദേശം ; ലജ്ജയോടെ തല താഴ്ത്തി ഇന്ത്യൻ പൗരൻ

ഇന്ത്യയുടെ സംസ്കാരം പശുവിലധിഷ്ഠിതമെന്നും പശുപൂജയിലേക്ക് എത്തുന്നതിന്റെ ഭാഗമായി  പശുശാസ്ത്രം വിശദമായ പഠനത്തിന് വിധേയമാക്കണമെന്നുമുള്ള കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവന്നതോടെ വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ നയങ്ങൾ പൂര്ണതയിലേക്കെത്തുന്നു.

യു ജി സി യുടെ പുതിയ നിർദ്ദേശം സർക്കുലറായി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പുകൾക്ക് അയച്ചതോടെ കാവിവൽക്കരണം അതിന്റെ പരമമായ അവസ്ഥയിലേക്കെത്തിയതായി വിദഗ്ധർ വിലയിരുത്തുന്നു. ഇതോടെ വിദേശ രാജ്യങ്ങളിൽ പാർക്കുന്ന ഇന്ത്യക്കാരുടെ നില പരുങ്ങലിലായി. അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങായി ഇന്ത്യയെ വിലയിരുത്തിയിരുന്ന ഒരു കാലം വീണ്ടും നിലവിൽ വന്നുവെന്നു വ്യാപകവിമര്ശനം ഉയരുകയാണ്. .

തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്തണമെന്നാണ് വൈസ് ചാന്‍സലര്‍മാരോട് യു.ജി.സി ആവശ്യപ്പെട്ടത്. ഈ മാസം അവസാനം പരീക്ഷ നടത്തണമെന്നാണ് നിർദ്ദേശം. ഇന്ത്യയിലെയും റഷ്യയിലെയും ന്യൂക്ലിയര്‍ സെന്ററുകളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷ നേടാന്‍ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നതെന്നാണ് പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയലില്‍ പറയുന്നത്.

രാഷ്ട്രീയ കാമധേനു അഭിയാന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ യൂണിവേഴ്സിറ്റികളിലും കോളജുകളിലും പരീക്ഷ നടത്തണമെന്നും പരമാവധി വിദ്യാര്‍ത്ഥികളെ ഈ പരീക്ഷയെഴുതാന്‍ പ്രേരിപ്പിക്കണമെന്നും യു.ജി.സി നിര്‍ദ്ദേശമുണ്ട്.

പശുശാസ്ത്ര പരീക്ഷ നടത്തണമെന്ന് വൈസ് ചാന്‍സിലര്‍മാരോട് ആവശ്യപ്പെട്ട യു.ജി.സിയുടെ നിര്‍ദ്ദേശത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തുവന്നു .

ചാണക ശാസ്ത്രത്തില്‍ ഗോമൂത്ര സര്‍ക്കാരിന്റെ പരീക്ഷ എല്ലാ സര്‍വകലാശാലകളിലും നിര്‍ബന്ധം എന്നായിരുന്നു യു.ജി.സിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.

പാമ്പുകളെ ആരാധിക്കുന്ന നാടായി ഇന്ത്യയെ പരിഹസിച്ചിരുന്ന വിദേശീയർ ഇപ്പോൾ പശുശാസ്ത്രത്തെയും വ്യാപകമായി ട്രോളുകയാണ് എന്നത് കാണുമ്പോൾ വിദേശത്ത് പാർക്കുന്ന ഇന്ത്യാക്കാർക്ക് മുഖം ഉയർത്താനാവാത്ത അവസ്ഥയാണ് എന്നതാണ് വലിയ ദുരന്തം.

ഗോവധനിരോധനവും ഗോപൂജയും ഇന്ത്യയിൽ നടപ്പാക്കുമെന്ന പ്രഖ്യാപിത നയങ്ങളുമായി അധികാരത്തിലേറിയ നരേന്ദ്ര മോഡി സർക്കാർ പടിപടിയായി പശുരാഷ്ട്രീയത്തിൽ പിടിമുറുക്കുന്നു കാഴ്ചയാണ് കാണാൻ കഴിയുന്നത്

Spread the love
Read Also  സ്ത്രീകൾക്ക് പശുക്കളെക്കാൾ പരിഗണന നൽകാൻ പ്രധാനമന്ത്രിയോടാവശ്യപ്പെടും ; ജഡ്ജിമാരെ ഞെട്ടിച്ച് മിസ് കൊഹിമ മത്സരാർഥി യുവതി