Sunday, January 16

തെലുങ്കാനയിൽ സിപിഐയും കോൺഗ്രസ്സും ഒന്നിക്കുന്നു

തെലുങ്കാനയിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും തെലുഗു ദേശം പാർട്ടിയും ഒന്നിക്കുന്നു. മൂന്ന് പാർട്ടികളും ചേർന്നുള്ള സഖ്യമായിരിക്കും കെ.ചന്ദ്രശേഖര റാവുവിനെതിരെയുള്ള തെലങ്കാന രാഷ്​ട്ര സമിതിയ്ക്കെതിരെ മത്സരിക്കുക. ഈ വര്ഷം അവസാനമായിരിക്കും തെലുങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം മൂന്ന്​ പാർട്ടികളുടെയും നേതാക്കൾ ഗവർണറെ കണ്ട്​ സംസ്​ഥാനത്ത്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന്​ ആവശ്യ​പ്പെട്ടു.

സംസ്​ഥാനത്ത്​ പാർട്ടിയുടെ പ്രതിഛായ നല്ലതാണെന്നും 100ലേറെ സീറ്റുകളിൽ വിജയം കൈവരിക്കാമെന്നും അടുത്ത അഞ്ച് വർഷത്തേക്ക് ഭരണം പിടിക്കാമെന്നുമുള്ള വിശ്വാസത്തിന്റെ പുറത്താണ് നിലവിൽ ഭരണമുണ്ടായിരുന്ന തെലങ്കാന രാഷ്​ട്ര സമിതി സർക്കാർ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഈ ഒരവസരത്തെ മുതലെടുക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം.

ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള കാവൽ മന്ത്രി സഭ പിരിച്ചുവിടണമെന്നും ഇവർ ഭരണത്തിൽ ഇരിക്കുമ്പോൾ നീതിപൂർവമായ തിരഞ്ഞെടുപ്പ് സാധയമാവില്ലെന്നും കാണിച്ചാണ് പ്രതിയപക്ഷ കക്ഷികൾ ഗവർണറെ കണ്ടത്.

Spread the love
Read Also  നാവടക്കൂ പണിയെടുക്കൂ പ്രിയ കോൺഗ്രസ് കാരെ ,രമേശ് ചെന്നിത്തലയുടെ അപശബ്ദമല്ല ഇവിടെ വേണ്ടത്