സിപിഐഎമ്മിന്റെ സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് തയ്യാറാക്കിയ സാധ്യത പട്ടികയിൽ കോട്ടയം മണ്ഡലത്തിൽ ഇടം പിടിച്ച സിന്ധുമോൾ ജേക്കബിനെ ചൊല്ലി പാർട്ടിയിൽ വിവാദം പുകയുന്നതായി റിപ്പോർട്ട്. ആരാണ് സിന്ധുമോൾ ജേക്കബ് എന്നാണ് പാർട്ടി പ്രവർത്തകർ ചോദിക്കുന്നത്. ഇത് വരെ കേൾക്കാത്ത പാർട്ടി പ്രവർത്തനത്തിൽ കോട്ടയം ജില്ലക്കാർ മുൻപ് കണ്ടിട്ടില്ലാത്ത ഒരാളെ എങ്ങനെയാണ് സിപിഐഎം നിർണ്ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിർത്തുന്നത് എന്ന് പ്രവർത്തകർ ചോദിക്കുന്നു.

കോട്ടയം സീറ്റ് പെയ്ഡ് സീറ്റാണെന്ന വാദങ്ങളും ഇതിനോടകം ഉയർന്നു കഴിഞ്ഞു. ജനതാദൾ എസിൽ നിന്നും സീറ്റ് ബലം പ്രയോഗിച്ചു വാങ്ങിച്ചതിന് പിന്നിൽ ഇത്തരമൊരു കാര്യം നടന്നിട്ടുണ്ടാകാം എന്നാണ് ഉയരുന്ന വിമർശനങ്ങൾ. സാധാരണ ഘടക കക്ഷികളിൽ നിന്ന് പാർട്ടി ഒരു സീറ്റ് ബലമായി മേടിച്ചാൽ അതിൽ നൂറ് ശതമാനവും വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെയാണ് നിർത്തുക. എന്നാൽ കോട്ടയത്ത് ജെഡിഎസിനെ പിണക്കി സീറ്റ് മേടിച്ചിട്ട് സിപിഐഎം പ്രവർത്തകർ പോലും അറിയാത്ത ഒരാളെ സ്ഥാനാര്ഥിയാക്കുന്നതിന് പിന്നിൽ പെയ്ഡ് സീറ്റുമായി ബന്ധപ്പെട്ട കളികൾ നടന്നിട്ടുണ്ടെന്നാണ് ഉയരുന്ന വിമർശനങ്ങൾ.

മുതിർന്ന നേതാക്കളായ വി. എൻ. വാസവനെയും സുരേഷ് കുറുപ്പിനെയും തഴഞ്ഞാണ് പുതുമുഖമായ സിന്ധുമോൾക്ക് പാർട്ടി സീറ്റ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ജോസ് കെ. മാണി ഇക്കുറി മത്സരിക്കാനില്ലെന്ന് തീരുമാനിച്ചപ്പോൾ തന്നെ കോട്ടയം സീറ്റിനുള്ള ആഗ്രഹം സുരേഷ് കുറുപ്പ് ഉന്നയിച്ചതായാണ് വിവരം. പക്ഷെ നിലവിലെ എംഎൽഎ ആയ സുരേഷ് കുറുപ്പിന് സീറ്റ് നൽകാനാവില്ലെന്നാണ് ഇപ്പോൾ സിന്ധുമോൾ ജേക്കബിന് സീറ്റ് നൽകികൊണ്ട് നടത്തുന്ന ന്യായം എന്ന് വേണം മനസ്സിലാക്കാൻ. വി.എൻ. വാസവന് പൊതു സമൂഹത്തിൽ അത്ര ജനപ്രീതി ഇല്ലാത്തതാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാൻ കാരണമായി ഉയർന്ന് കേൾക്കുന്നത്. പി. കെ. ഹരികുമാറിന്റെ പേര് ആണ് പിന്നീട് ഉയർന്ന് കേൾക്കുന്നത്. 2014-ൽ ചുവരെഴുത്ത് വരെ നടത്തിയതിന് ശേഷം ജനതാദൾ എസിന് സീറ്റ് നൽകിയത് കാരണം പിന്മാറേണ്ടി വന്ന വ്യക്തികൂടിയാണ് ഹരികുമാർ. ഇത്തവണയും ഹരികുമാറിനെ തഴഞ്ഞു.

പള്ളി തർക്ക പ്രശ്നത്തിൽ ഇടഞ്ഞു നിൽക്കുന്ന യാക്കോബായ വിഭാഗത്തിന് എന്തായാലും ഒരു സീറ്റ് നൽകുമെന്ന സൂചനകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. അത് ചാലക്കുടി മണ്ഡലത്തിൽ മുൻ പെരുമ്പാവൂർ എംഎൽഎ സാജു പോളിന് ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത് തകിടം മറിച്ചാണ് യാക്കോബായ സമുദായാംഗമായ സിന്ധുമോൾ ജേക്കബിന് സീറ്റ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

സിപിഐ കുടുംബാംഗമായ സിന്ധുമോൾ ജേക്കബ് ഹോമിയോ ഡോക്ടർ കൂടിയാണ്. മാത്രവുമല്ല മുൻ ഉഴവൂർ ഉഴവൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറും ആയിരുന്നു. നിലവിലെ പഞ്ചായത്ത് അംഗവുമാണ്. 2005-ൽ ആണ് സിന്ധുമോൾ ആദ്യമായി മത്സരിക്കുന്നതും പാർട്ടിയിൽ സജീവമാകുന്നതും. ആദ്യ അങ്കത്തിൽ തന്നെ വിജയം കൈവരിച്ച സിന്ധുമോൾ പിന്നീട് തുടർച്ചയായി തിരഞ്ഞെടുക്കപെടുന്നുണ്ട്. എന്നാൽ ഇതൊന്നും സിപിഐഎമ്മിന്റെ എംപി സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള യോഗ്യതകൾ അല്ലെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. ഭൂരിഭാഗം പാർട്ടി പ്രവർത്തകരും ആദ്യമായാണ് ഇത്തരമൊരു പേര് കേൾക്കുന്നത് എന്നത് തന്നെയാണ് ഈ സീറ്റ് സമ്പന്ധിച്ച അണികൾക്കിടയിൽ ഉയരുന്ന ആശങ്ക. എൽഡിഎഫിന്റെ കേരളയാത്രക്കിടയിൽ കോട്ടയം സീറ്റ് സംബന്ധിച്ച് കോടിക്കണക്കിന് രൂപയാണ് സീറ്റിന് വാഗ്ദാനം ചെയ്തതെന്നും കോടിയേരി ബാലകൃഷ്ണൻ രഹസ്യ യോഗം ചേർന്നെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

രക്തം കണ്ട കുതിരകൾ

ക്രിസ്തുവിനെ തമിഴ് ഹിന്ദുവാക്കിയ സവർക്കർ പുസ്തകം പുനഃപ്രസിദ്ധികരിക്കുന്നു

സാക്ഷര കേരളമേ ഈ കൊല ചെയ്തത് നിങ്ങളാണ്; കാലം 2019 മാർച്ച് മാസം, സ്ഥലം മലപ്പുറം, കേരളം

Read Also  ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 86 ശതമാനം സീറ്റിലും എതിരില്ലാതെ ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here