Thursday, January 20

കേരളത്തെ അപമാനിച്ചു; അർണാബ് ഗോസ്വാമിയ്ക്ക് വക്കീൽ നോട്ടീസ്

റിപ്പബ്ലിക് ടിവി ചർച്ചക്കിടയിൽ കേരളത്തെ അപമാനിച്ച അർണാബ് ഗോസ്വാമിയ്ക്ക് വക്കീൽ നോട്ടീസ്. സിപിഎം നേതാവ് പി ശശിയാണ് കേരളത്തെ അപമാനിച്ചതിന് പേരിൽ കേസ് നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന്10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആയി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വക്കീൽ നോട്ടീസ് അയച്ചത്. ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാന്‍ അർണാബ് ശ്രമിച്ചുവെന്നും ശശി അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.

സ്വന്തം രാജ്യത്തെ അപമാനിക്കുന്നവരാണ് കേരളിയർ എന്നും അത്തരത്തിൽ അപമാനിക്കുന്നതിനു കേരളത്തിലുള്ളവർക്ക് പണം ലഭിക്കുന്നുവെന്നുൾപ്പടെ ഗുരുതര ആരോപണങ്ങളാണ് അർണാബ് നടത്തിയിരിക്കുന്നത്. കേരളം ജനത പ്രചരിപ്പിക്കുന്നത് മുഴുവൻ കള്ളത്തരങ്ങളാണെന്നും അർണാബ് ചർച്ചയിൽ പറഞ്ഞിരുന്നു.

“യുഎഇയിൽ നിന്നുള്ള ധനസഹായവുമായി ബന്ധപ്പെട്ട് മലയാളികൾ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു. ഇവർക്കിത് കൊണ്ട് എന്താണ് ലഭിക്കുന്നത്? ഈ വർഗം നാണം കെട്ടവരാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നാണം കെട്ട ഒരു കൂട്ടം ആളുകളാണിവർ. ഇവർ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അവർക്കെന്താണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതിന് അവർക്ക് പണം ലഭിക്കുന്നുണ്ടോ? ആരാണവർക്ക് പണം നൽകുന്നത്?” ഇതായിരുന്നു ഗോസ്വാമിയുടെ വിവാദ പരാമർശം.

കേരളത്തെ അധിക്ഷേപിച്ച് റിപ്പബ്ലിക് ടിവി; കേരളം നാണം കേട്ട ജനതയെന്നു അർണാബ്

Spread the love
Read Also  നിലമ്പൂർ പോത്തുകല്ല് ഉരുൾപൊട്ടലിൽ അമ്പതും - നൂറിനുമിടയിൽ ആളുകൾ മണ്ണിനടിയിൽപെട്ടതായി പി വി അൻവർ എംഎൽഎ