Monday, January 24

സി.പി.ഐ.എമ്മിന്റെ ത്രിപുരയിലെ മുഖപത്രം പൂട്ടിച്ചു; മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കൈകടത്തൽ എന്ന് യെച്ചൂരി

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ (സിപിഎം) ത്രിപുരയിലെ മുഖപത്രം ഡെയ്‌ലി ദേശാര്‍ കഥയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യയുടെ നടപടിക്രമങ്ങൾ മൂലമാണ് നാല് പതിറ്റാണ്ടായി പ്രസദ്ധീകരിച്ചുവന്നിരുന്ന പത്രത്തിന്റെ പ്രസദ്ധീകരണം ആദ്യമായി ഇന്നലെ മുതൽ നിലച്ചത്. 1978 പ്രവര്‍ത്തനമാരംഭിച്ച ഡെയ്‌ലി ദേശാര്‍ കഥ സിപിഐഎം ഉടമസ്ഥതയിലായിരുന്നു. എന്നാൽ തുടർന്ന് പത്രത്തിന്റെ ഉടമസ്ഥാവകാശം 2012ല്‍ രജിസ്റ്റേർഡ് സൊസൈറ്റിയ്ക്കും ഏറ്റവും ഒടുവിൽ കഴിഞ്ഞമാസം രൂപവത്കകരിച്ച ട്രസ്റ്റിലും കൈമാറ്റം ചെയ്യുകയുണ്ടായി. ഇത് നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പത്രത്തിന്റെ ലൈസൻസ് റദ്ദാക്കാനുള്ള സർക്കാർ തീരുമാനം എന്നാണ് ഔദ്യോഗിക ഭാഷ്യം.

എന്നാൽ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങളിൽ നിയമപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സി.പി.ഐ.എം. നേതാവും സ്ഥാപക പത്രാധിപരുമായ ഗൗതം ദാസ് പറഞ്ഞു. ബിജെപി സർക്കാരിന്റെ സമ്മർദ്ദം മൂലമാണ് കളക്ടർ ഇത്തരമൊരു തീരുമാനം എടുത്തത്തതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നാണംകെട്ട ആക്രമണമാണിതെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പ്രതികരിച്ചു.

Spread the love
Read Also  ആന്തൂർ നഗരസഭ ചെയർപേഴ്​സൺ പി.കെ. ശ്യാമള രാജിവെച്ചു

Leave a Reply