Saturday, August 8

കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുൻ സിപിഐഎം നേതാവുമായ സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎമ്മിന് ശത്രു പക്ഷത്ത് നിർത്താൻ മാത്രം നസീർ ആരാണെന്നും കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.

അക്രമപാതയിൽ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്നാണ് സിപിഐഎമ്മിന്‍റെ നിലാപാട് നസീറിനെ ആക്രമിക്കേണ്ട കാര്യം സിപിഐഎമ്മിനില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.

തലശേരി പുതിയ സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത് ഇന്നലെ വൈകിട്ടോടെയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ നസീർ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

സിപിഐഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോണ്‍ഗ്രസും ആര്‍എംപിയും കുറ്റപ്പെടുത്തി. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍റെ അറിവോടെയാണ് അക്രമം നടന്നതെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.

ആക്രമിച്ചത് മുൻപരിചയമില്ലാത്തവരാണെന്നും എന്നാൽ ഇവരെ ഇനി കണ്ടാൽ തിരിച്ചറിയാനാകുമെന്നും നസീർ മൊഴി നൽകിയിട്ടുണ്ട്.

സിപിഐഎം അംഗമായിരുന്ന നസീർ പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നത മൂലം പുറത്ത് വരുകയും വടകരയിൽ പി. ജയരാജനെതിരെ മത്സരിക്കുകയുമായിരുന്നു.

Spread the love
Read Also  എന്‍.ഐ.എക്ക് അമിത അധികാരം നല്‍കുന്ന ബില്ലിനെ കേരളത്തിൽ നിന്ന് എതിർത്തത് എ.എം ആരിഫ് മാത്രം

Leave a Reply