ബിജെപിയെ പുറത്താക്കാൻ തങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞതായി ചന്ദ്രിക റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള എല്ലാ അവസരവും വിനയോഗിക്കുമെന്നും ഇടതുപക്ഷത്തിന് സ്ഥാനാർത്ഥികൾ ഇല്ലാത്ത സ്ഥലങ്ങളിൽ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും കോടിയേരി വെളിപ്പെടുത്തിയതായാണ് ചന്ദ്രിക റിപ്പോർട്ടിൽ പറയുന്നത്.

കേരളത്തിന് വെളിയിലുള്ള സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ സിപിഐഎം കോൺഗ്രസ് ഭാഗമായ മതേതര സഖ്യങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇരുമുന്നണികളും നേർക്കുനേർ മത്സരിക്കുകയാണ്.

കേരളത്തിൽ ആകെയുള്ള ഇരുപത് മണ്ഡലങ്ങളിലും കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയും സിപിഐഎം നേതൃത്വത്തിലുള്ള ഇടത് മുന്നണിയും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിയും ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

prathipaksham.in/chandrika-news-was-fake-kodiyeri-balakrishnan/

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പിന്നെയും മാറ്റി പറഞ്ഞു: മാറ്റി പറയുന്നത് പിള്ളയ്ക്കൊരു പുതിയ കാര്യമല്ല; അതുണ്ടാക്കുന്ന മുറിവുകൾ ആരുണക്കും?

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here