സി.​പി.​ഐ.എം പ്ര​വ​ർ​ത്ത​ക​ൻ പൊ​ന്ന്യം നാ​മ​ത്ത് മു​ക്കി​ലെ ‘പ​വി​ത്ര’​ത്തി​ല്‍ പാ​റ​ക്ക​ണ്ടി പ​വി​ത്ര​നെ (45) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്രതികളായ ഏഴ്​ ആർ.എസ്.എസ്​ പ്രവർത്തകർക്ക്​ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു​. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദ് ആണ്​​ ശിക്ഷ വിധിച്ചത്​. ആകെ എട്ട്​ പ്രതികളുള്ള കേസിൽ ഒരാൾ നേരത്തെ മരിച്ചിരുന്നു.

ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ പൊ​ന്ന്യം വെ​സ്​​റ്റ്​ ചെ​ങ്ക​ള​ത്തി​ൽ വീ​ട്ടി​ല്‍ സി.​കെ. പ്ര​ശാ​ന്ത് (36), പൊ​ന്ന്യം നാ​മ​ത്ത് മു​ക്കി​ലെ നാ​മ​ത്ത് ഹൗ​സി​ല്‍ നാ​മ​ത്ത് ലൈ​ജേ​ഷ് എ​ന്ന ലൈ​ജു (39), നാ​മ​ത്ത് മു​ക്ക് ചെ​ങ്ക​ള​ത്തി​ല്‍ ഹൗ​സി​ല്‍ പാ​റാ​യി​ക്ക​ണ്ടി വി​നീ​ഷ് (35), പൊ​ന്ന്യം കു​ണ്ടു​ചി​റ​യി​ലെ പ​ഞ്ചാ​ര ഹൗ​സി​ൽ പ​ഞ്ചാ​ര പ്ര​ശാ​ന്ത് എ​ന്ന മു​ത്തു (39), പൊ​ന്ന്യം മൂ​ന്നാം​മൈ​ല്‍ ല​ക്ഷ്മി ഹൗ​സി​ല്‍ കെ.​സി. അ​നി​ല്‍കു​മാ​ര്‍ (51), എ​ര​ഞ്ഞോ​ളി മ​ലാ​ല്‍ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ കി​ഴ​ക്ക​യി​ല്‍ വി​ജി​ലേ​ഷ് (35), എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന് സ​മീ​പം ത​ട്ടാ​ര​ത്തി​ൽ തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ കെ. ​മ​ഹേ​ഷ് (38) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. നാ​ലാം പ്ര​തി വ​ലി​യ​പ​റ​മ്പ​ത്ത് ജ്യോ​തി​ഷ് നേരത്തെ മരിച്ചിരുന്നു.

2007 ന​വം​ബ​ര്‍ ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ല്‍ വാ​ങ്ങാ​ൻ വീ​ട്ടി​ല്‍ നി​ന്ന് പൊ​ന്ന്യം നാ​യ​നാ​ർ റോ​ഡി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പ​വി​ത്ര​നെ പു​ല​ര്‍ച്ച അ​ഞ്ചേ​മു​ക്കാ​ലി​ന് നാ​മ​ത്ത്മു​ക്ക് അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം ഒ​രു സം​ഘ​മാ​ളു​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ണ​ര​ക്ഷാ​ർ​ഥം മു​ണ്ടാ​ണി രാജീവന്റെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ പ​വി​ത്ര​നെ പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി​സം​ഘം ത​ല​ക്കും കൈ​കാ​ലു​ക​ള്‍ക്കും വെ​ട്ടി. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ 10ന് ​പു​ല​ര്‍ച്ച 12.45ന് പവിത്രൻ മരിക്കുകയായിരുന്നു.

48 രേ​ഖ​ക​ളും ആ​യു​ധ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 21 തൊ​ണ്ടി​മു​ത​ലു​ക​ളും അ​ന്യാ​യ​ക്കാ​രും 17 രേ​ഖ​ക​ള്‍ പ്ര​തി​ഭാ​ഗ​വും ഹാ​ജ​രാ​ക്കി. ക​ണ്ണൂ​ര്‍ യൂ​നി​വേ​ഴ്‌​സി​റ്റി മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ മു​ണ്ടാ​ണി രാ​ജീ​വ​നാ​യി​രു​ന്നു പ്ര​ധാ​ന സാ​ക്ഷി. അ​മ്മാ​വ​ന്‍ ശി​വ​ദാ​സ​നും സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സും ചേ​ര്‍ന്നാ​ണ് പ​വി​ത്ര​നെ ആ​ദ്യം ത​ല​ശ്ശേ​രി കോ​ഓ​പ​റേ​റ്റി​വ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പവിത്രന്റെ കു​ടും​ബ​ത്തി​ന് നാ​മ​ത്ത് മു​ക്കി​ല്‍ നി​ന്നു​ മാ​റി​ത്താ​മ​സി​ക്കേ​ണ്ടി​വ​ന്നു. വി​ചാ​ര​ണ​ക്കി​ടെ പ്ര​തി​ക​ള​ട​ക്ക​മു​ള്ള സം​ഘം സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ടാ​യി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ.​വി​നോ​ദ്കു​മാ​ര്‍ ച​മ്പ​ളോ​നും പ്ര​തി​ഭാ​ഗ​ത്തി​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള, ടി. ​സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രുമായിരുന്നു ഹാ​ജ​രാ​യത്.

പ​വി​ത്രന്റെ ഭാ​ര്യ ര​മ​ണി, മ​ക​ന്‍ വി​പി​ന്‍, ഏ​ഴാം പ്ര​തി വി​ജി​ലേ​ഷി​നെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി​യ മ​ല​പ്പു​റം ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി സു​രേ​ഷ്‌​കു​മാ​ര്‍ പോ​ള്‍ എ​ന്നി​വ​ര​ട​ക്കം 23 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.

Read Also  കോൺഗ്രസ് വക്താവ് വികാസ് ചൗധരി കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here