Saturday, January 29

രാജസ്ഥാനില്‍ സി പി എം സ്ഥാനാര്‍ത്ഥികള്‍ രണ്ടിടത്ത് വിജയിച്ചു

രാജസ്ഥാന്‍ നിയമസഭാ തരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടിടത്ത് വിജയം. ദുംഗര്‍ഗഡിലെ സി പി ഐ എം സ്ഥാനാര്‍ഥി ഗിര്‍ധാരി മാഹിയയും ഭദ്ര മണ്ഡലത്തിലെ പാര്‍ട്ടി  സ്ഥാനാര്‍ഥിയായ ബല്‍വാന്‍ പൂനിയയുമാണ് വിജയം വരിച്ചത്‌. 

സി പി എമ്മിന് ഏറെ സ്വാധീനമുള്ള ദാന്താരാംഗഡില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി അമ്രറാം മൂന്നാം സ്ഥാനത്തെത്തി. സി പി എമ്മിന്‍റെ ആദ്യ വിജയമാണ് രാജസ്ഥാനില്‍ കണ്ടത്. പാര്‍ട്ടിയുടെ അടിത്തറ മെച്ചപ്പെടുത്തുന്നതില്‍ ഇത്തവണത്തെ വിജയം സഹായകമാകുമെന്ന് നേതൃത്വം  കരുതുന്നു. 

ലോകസഭാ  തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന നിയമസഭാ  തെരഞ്ഞെടുപ്പില്‍   ബി ജെ പി തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഛത്തീസ്ഗഡ്‌ല്‍ കൊണ്ഗ്രസ്സു വന്‍വിജയം ഉറപ്പിച്ചുകഴിഞ്ഞു. രാജസ്ഥാനിലും  കോണ്‍ഗ്രസ് മുന്നേറുകയാണ്. മധ്യപ്രദേശില്‍ കൊണ്‍ഗ്രസ്സും ബി ജെ പി യും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്  

photo courtesy : Deshabhimani

Spread the love
Read Also  'കർണിസേന മുഖ്യമന്ത്രി വസുന്ധരയെ തോല്പിക്കും'? ഹരി പന്തയത്തില്‍ ജയിക്കുമോ? നേട്ടം സി പി എമ്മിന്

Leave a Reply