Monday, January 17

ജേക്കബ് വടക്കുംഞ്ചേരി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

മനുഷ്യന് രോഗം വന്നാൽ മരുന്ന് വേണ്ട, ഓരോരുത്തരും അവരവരുടെ ഡോക്ടർ ആവുക, തുടങ്ങി നാളുകളായി വ്യാജപ്രചാരണങ്ങളിലൂടെയും തട്ടിപ്പുകളിലൂടെയും ശ്രദ്ധയാകർഷിച്ച ജേക്കബ് വടക്കുംഞ്ചേരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എലിപ്പനിപ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചരണം നടത്തിയതിനാണു ഇപ്പോഴത്തെ അറസ്റ്റ്. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

എറണാകുളം ക്രൈം ബ്രാഞ്ച് യൂണിറ്റാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചമ്പക്കരയുള്ള ജേക്കബിന്റെ ഓഫീസിൽ നിന്നാണ് വടക്കുംഞ്ചേരിയെ അറസ്റ്റ് ചെയ്തത്. ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്സിസൈക്ലിനെതിരെയായിരുന്നു വടക്കഞ്ചേരിയുടെ ഒടുവിലത്തെ പ്രചരണം.ഡോക്സിസൈക്ലിന്‍ ആന്റിബയോട്ടിക് മരുന്നാണെന്നും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടനയടക്കം നിര്‍ദ്ദേശിക്കുന്നതെന്നും വടക്കാഞ്ചേരി ലൈവ് വീഡിയോയില്‍ പറയുന്നു. മറ്റു കെമിക്കലുകളും ഭക്ഷ്യവസ്തുക്കളുമായി ഡോക്സിസൈക്ലിന്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും, ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദൂഷ്യവശങ്ങള്‍ മരുന്നു കഴിക്കുന്നയാളെ രോഗിയാക്കി മാറ്റുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.  ഇയാൾ പറഞ്ഞിരുന്നു. ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നതിനെതിരെ നേരത്തെ ആരോഗ്യവിദഗ്ധർ ഉൾപ്പടെ രംഗത്ത് വന്നിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് വടക്കുംഞ്ചേരിയെ അറസ്റ് ചെയ്തിരിക്കുന്നത്.

Spread the love
Read Also  യു.എൻ.എ.യ്‌ക്കെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ ഡിജിപി നിർദ്ദേശം നൽകി