Thursday, January 20

നന്ദകുമാരൻ നായർക്ക് വിശിഷ്ടസേവനത്തിനുള്ള അവാർഡ് നൽകുന്നതിനെതിരെ ക്രൈം നന്ദകുമാർ

കവിയൂര്‍ പീഡനം, സമ്പത്തിൻ്റെ കസ്റ്റഡി മരണം, മലബാര്‍ സിമെൻ്റ്സ് ശശീന്ദ്രന്‍ കൊലപാതകം തുടങ്ങിയ കേസുകള്‍ അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ നന്ദകുമാരന്‍ നായര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നല്‍കുന്നതിനുള്ള തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് ക്രൈം പത്രാധിപർ ടി പി നന്ദകുമാർ രംഗത്ത് വന്നു.

വ്യത്യസ്ത കേസുകളിൽ കോടതിയുടെ നിശിത വിമർശനം ഏൽക്കേണ്ടി വന്നിട്ടുള്ള നന്ദകുമാരൻ നായരെ വിശിഷ്ടസേവനത്തിനുള്ള അവാർഡിനു പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജ്ജിയിൽ പറയുന്നു.

Spread the love
Read Also  സിബിഐയ്‌ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി