Saturday, January 29

ക്രിമിനൽ കേസിൽ പ്രതിയാകുന്നത് സ്ഥാനാർത്ഥിയാകുന്നതിനുള്ള അയോഗ്യതയല്ല; സുപ്രീം കോടതി

ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യതയല്ലെന്ന് സുപ്രീം കോടതി. ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവരെ മത്സരിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു.

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലവും കേസുകളുടെ വിവരവും രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.
ക്രിമിനല്‍ കേസുകളിലെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ മല്‍സരിക്കുന്നതു വിലക്കാന്‍ സുപ്രീംകോടതിക്കാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയിൽ പറഞ്ഞു. നിലവിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ ജനപ്രതിനിധികൾ അയോഗ്യരാവുകയുള്ളൂവെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതർ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

Spread the love
Read Also  ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍

Leave a Reply