ഇന്ത്യയിലെ ബാങ്കിങ് മേഖല വൻ പ്രതിസന്ധിയിലെന്ന് ഇന്ത്യന്‍ വംശജനായ സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. അടിസ്ഥാനമുലയുന്ന പ്രതിസന്ധിയാണു രാജ്യത്തെ ബാങ്കിങ് മേഖല നേരിടുന്നതെന്നും സമഗ്രമായ രീതിയിൽ ഇടപെടല്‍ നടത്തിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18 ടെലിവിഷൻ ചാനലിനോടായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

രാജ്യത്തെ പി.എം.സി ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം നേരിടുന്ന ബാങ്കുകളെ വിറ്റൊഴിവാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘നിലവില്‍ ബാങ്കിങ് മേഖല ഗുരുതര പ്രശ്‌നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി താറുമാറായിക്കൊണ്ടിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ അതിന്റെ അങ്ങേയറ്റത്ത് എത്തിനില്‍ക്കുന്നത്. ചെലവഴിക്കാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ടാവുകയും സര്‍ക്കാരിന് അക്കൗണ്ടില്‍ പണമില്ലാത്തതുമായ അവസ്ഥയാണ് നിലവിലുള്ളത്’, അഭിജിത് പറഞ്ഞു.

ദേശീയ ബാങ്കുകള്‍ എല്ലാം തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അത് കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് പോകാനാണു സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും പെട്ടെന്നുതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെകളില്‍ പ്രശ്‌നങ്ങളില്ലായിരുന്നിരിക്കാം. എന്നാല്‍ ഇന്ന് ഉദാഹരണമായി പി. എം. സി ബാങ്ക് നമുക്ക് മുന്നിലുണ്ട്. കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്ന രീതിയാണത്. ഈ പ്രശ്‌നം അതീവ ഗുരുതരാവസ്ഥയിലേക്ക് പോവുമെന്നാണ് എനിക്ക് തോന്നുന്നത്’.

രാജ്യത്ത് നിലവിൽ നഷ്ടം നേരിടുന്ന കുറച്ച് ബാങ്കുകള്‍ വില്‍ക്കണം, അതിലൂടെ ലഭിക്കുന്ന പണം മറ്റ് ബാങ്കുകളുടെ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുക എന്നതാണ് ചെയ്യേണ്ടത്’, അഭിജിത് വിശദീകരിച്ചു

ഏറ്റവും വലിയ ബാങ്കായ എസ്. ബി. ഐ 76,600 കോടിയാണ് കിട്ടാക്കടമായി എഴുതിതള്ളിയതെന്നാണു വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരമനുസരിച്ചുള്ള അറിവ്. ഇത് ബാങ്കിന് ആളുകളില്‍ വിശ്വാസമില്ലാത്ത അവസ്ഥയിലേക്കെത്തിക്കുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.

‘പൗരന്മാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, അവരെ വിശ്വാസത്തിലെടുക്കാന്‍ പറ്റാത്ത അവസ്ഥ തന്നെയാണ്. അതൊരു മുന്നറിയിപ്പാണ്. അതിലും വലുതാണ് വരാനിരിക്കുന്നത്. ബാങ്കുകള്‍ക്ക് വരാന്‍ പോകുന്ന പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ആര്‍.ബി.ഐ പ്രാപ്തമാകുന്നില്ല’, അഭിജിത്ത് കൂട്ടിച്ചേർത്തു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Read Also  പാൽക്കാരിയുടെ സ്വപ്നങ്ങളെ ചവുട്ടിമെതിച്ച് കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here