പൗരത്വഭേദഗതിനിയമത്തിനെതിരെ ശക്തമായ വിമർശനവുമായി ബി ജെ പി എം എൽ എ രംഗത്തെത്തിയത് ശ്രദ്ധേയമാവുകയാണ്. പൗരത്വനിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നതോടെ തങ്ങളുടെ നാട്ടിലെ മുസ്ലിങ്ങളായ അയൽവാസികൾ തന്നോട് സംസാരിക്കുക പോലും ചെയ്യാറില്ലെന്നു മധ്യപ്രദേശ് എം എൽ എ യായ നാരായൺ ത്രിവേദി പറഞ്ഞു. നേരത്തെ എല്ലാ നാട്ടുകാരും ജനങ്ങളും തന്നെ കണ്ടാൽ ആശയവിനിമയം നടത്താറുണ്ടായിരുന്നു, എന്നാൽ ഈയിടെയായി അവർ ഒഴിഞ്ഞു മാറുകയാണ്.

ഈ നിയമം രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയല്ല വോട്ടുബാങ്ക് രാഷ്ട്രീയം ലക്‌ഷ്യം വെച്ചുതന്നെയാണ്. ഒന്നുകില് നാം ബി ആർ അംബേദ്‌കറിന്റെ ഭരണഘടനയെ മാനിക്കണം അല്ലെങ്കിൽ ഭരണഘടന കീറിക്കളയണം. സമൂഹത്തെ മതങ്ങളുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കരുതെന്നു നമ്മുടെ ഭരണഘടനയിൽ എഴുതിവെച്ചിട്ടുണ്ടെന്നും ത്രിവേദി ഓർമ്മിപ്പിച്ചു.

യാതൊരു കാരണവശാലും മതാടിസ്ഥാനത്തിൽ ജനതയെ വിഭജിക്കരുത് എന്നാണ് തന്റെ നിലപാട്. താൻ കോൺഗ്രസിൽ ചേരുന്നതിനു മുമ്പാണ് ഈ അഭിപ്രായം പറയുന്നത് എന്നാണു ചിലർ വിമർശിക്കുന്നത്. എന്നാൽ ബി ജെ പി യിൽ ഉറച്ചുനിന്നുകൊണ്ടാണ് ഈ വിയോജിപ്പ് രേഖപ്പെടുത്തതെന്നും നാരായൺ ത്രിവേദി കൂട്ടിച്ചേർത്തു

സി ഐ എ യോട് വിയോജിപ്പുകൾ നിലനിൽക്കുന്നതുകൊണ്ടു ബി ജെ പി എം എൽ എ മാരായ ശരദ് കോളും നാരായൺ ത്രിവേദിയും മധ്യപ്രദേശ് നിയമസഭയിൽ സി ഐ എ ബില്ലിന് എതിരായി കോൺഗ്രസ് കൊണ്ടുവരുന്ന പ്രമേയത്തോട് അനുകൂലിച്ചു വോട്ടു ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഷാഹീൻ ബാഗുകാരുടെ ഭരണഘടനാ ആമുഖം വായിച്ചുള്ള റിപ്പബ്ലിക് ദിനാഘോഷത്തിൽ ജനസാഗരം

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here