Monday, January 17

‘ഭക്തരെ തടയാന്‍ സര്‍ക്കാരിന് എന്തധികാരം, എ ജി ഹാജരാകണം’ ; ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ ഹൈക്കോടതിയുടെ  രൂക്ഷവിമര്‍ശനം. ഇന്ന് ഉച്ചയ്ക്ക് തന്നെ അഡ്വക്കേറ്റ് ജനറല്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഭക്തര്‍ സന്നിധാനത്ത് കയറരുത് എന്ന് പറയാന്‍ സര്‍ക്കാരിന് എന്തധികാരം എന്ന് കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ മറവില്‍ പോലീസ് അതിക്രമം നടക്കുന്നു എന്നും കോടതി നിരീക്ഷിച്ചു. കുട്ടികള്‍ക്കും  സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. 

ക്രമസമാധാനത്തിന്റെ പേര് പറഞ്ഞാണ് അതിക്രമങ്ങള്‍ നടക്കുന്നതെന്നും കോടതി കണ്ടെത്തി. ഭക്തര്‍ക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. പമ്പയില്‍ വെള്ളം പമ്പ് ചെയ്യാന്‍ പോലീസിനു എന്തധികാരമെന്നും ചോദിക്കുന്നു. അന്യ സംസ്ഥാനത്ത് നിന്നും വരുന്ന ഭക്തര്‍ക്ക് വലിയ പ്രയാസങ്ങളാണ് നേരിടേണ്ടിവരുന്നത്. കെ എസ് ആര്‍ ടി സി ക്കു ശബരിമല യാത്രയ്ക്കുള്ള കുത്തക നല്‍കുന്നത് ശരിയാണോ? ആവശ്യമെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും യാത്രയ്ക്കുള്ള അനുമതി നല്‍കണമെന്നും പറഞ്ഞു.   

Spread the love
Read Also  രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നു പി കെ ഫിറോസിനോട് ഹൈക്കോടതി

Leave a Reply