Sunday, November 29

കിഫ്ബിയെ നശിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ എൻ എസ് മാധവൻ

കിഫ്ബിയിൽ വൻ അഴിമതിയെന്ന് ആരോപിച്ചു രംഗത്തുവരുന്നവർ ഈ സ്ഥാപനത്തെ നശിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി എഴുത്തുകാരനായ എൻ.എസ്. മാധവൻ. രംഗത്തെത്തി. കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് വിവാദമാകുന്നു സാഹചര്യത്തിൽ കേരളത്തിന്റെ വളർച്ചയക്ക് കിഫ്ബിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

ഭരണഘടനാ സ്ഥാപനമായ സി.എ.ജി കിഫ്ബിയുടെ അസ്തിത്വത്തെ ഭരണഘടനയെ ഉദ്ധരിച്ച് തന്നെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം മലയാള മനോരമ പത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

”ഭരണഘടനയുടെ കാവൽക്കാരായ കോടതിയിൽ നിന്നേ ഇതിനുള്ള അന്തിമമായ ഉത്തരം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇത്രയും വർഷങ്ങൾക്ക് ശേഷം സി എ ജി മൗലികമായ പ്രശ്‌നങ്ങൾ ഉന്നയിക്കുകയാണെങ്കിൽ അതിൽ ഉദ്ദേശശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ സ്വാഭാവികമായും ഉയർന്നുവരാം.

കിഫ്ബിയെ പല കാരണങ്ങൾ കൊണ്ട് എതിർക്കുന്നവർ ഇംഗ്ലീഷിലെ ഈ പറച്ചിൽ ഓർക്കുന്നത് നല്ലതായിരിക്കും: കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞു കളയരുത്”, എൻ.എസ് മാധവൻ എഴുതി.

ശമ്പളം, പെൻഷൻ, പിന്നാക്കക്കാർക്കുള്ള ക്ഷേമ പദ്ധതികൾ എന്നിവ കഴിഞ്ഞ് നീക്കിയിരിപ്പ് വല്ലതുമുണ്ടെങ്കിൽ അതു മുൻകാല വായപ്കളുടെ പലിശയ്ക്ക് പോകും… ഇവയെല്ലാം തട്ടിക്കഴിച്ചാൽ വികസനത്തിനായുള്ള മൂലധനച്ചെലവ് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 1% മാത്രമേ വരുന്നുള്ളൂ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ അത്യന്തം സങ്കീർണവും പ്രയാസങ്ങൾ നിറഞ്ഞതുമാണ്.

ഇതുമൂലം കേരളത്തിന്റെ റോഡ് പാലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള നിക്ഷേപം നന്നേ കുറഞ്ഞൂ… സാമ്പത്തിക ചക്രവ്യൂഹത്തിനുള്ളിൽ നിന്നും പുറത്തുകടക്കാനുള്ള വഴിയാണ് 1999ൽ സ്ഥാപിതമായി കിഫ്ബിയെന്നും എൻ.എസ്.മാധവൻ പറഞ്ഞു.

കിഫ്ബിക്ക് മുൻപും പിൻപുമുള്ള കേരളത്തിലെ മൂലധനച്ചെലവു പരിശോധിച്ചാൽ ഈ നൂതനാശയം വിജയകരമായിരുന്നുവെന്നു നിസ്സംശയം പറയാൻ സാധിക്കുമെന്നും എൻ.എസ് മാധവൻ പറഞ്ഞു.

Spread the love
Read Also  ആ ചിത്രം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് മനോരമ; മാതൃഭൂമിയും ചിത്രം പ്രസിദ്ധീകരിച്ചില്ല: കണ്ണീരുമ്മ നൽകി മാധ്യമങ്ങൾ