കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശം കര്ശനമാക്കിയ സാഹചര്യത്തിൽ നിയന്ത്രണം ലംഘിച്ചതിന് പള്ളി വികാരി അറസ്റ്റിലായി. ഇന്ന് ബുധനാഴ്ച സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ശവസംസ്‌കാര ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചതിനാണ് അടൂരിൽ പള്ളി വികാരി അറസ്റ്റിലായതു . അടൂര്‍ ഏനാത്താണ് സംഭവം. വികാരിക്ക് പുറമെ പള്ളി സെക്രട്ടറിയെയും ട്രസ്റ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

അടൂർ തുവയൂര്‍ സെന്റ് പീറ്റേഴ്‌സ് പളളി വികാരി റജി യോഹന്നാന്‍, ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മൃതദേഹം സംസ്‌കരിക്കുന്ന ചടങ്ങില്‍ പരിധിയില്‍ അധികം ആളുകള്‍ പങ്കെടുത്തതിനാലാണ് നടപടി. 50 പേരാണ് പങ്കെടുത്തത്.

കോവിഡ് ബാധയെത്തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കണമെന്ന് ആരാധനാലയങ്ങൾക്കും പുരോഹിതർക്കും നിർദേശമുണ്ടായിരുന്നു ഇത് ലംഘിച്ചതിനാണ് നടപടി .

Read Also  യു എസിൽ വെന്റിലേറ്ററുകൾ ഇല്ലാത്തതിൽ വൻ പ്രതിഷേധം ; മൃഗങ്ങൾക്കുള്ള വെന്റിലേറ്ററുകൾ ആയാലും മതിയെന്ന് ബ്രിട്ടൻ

LEAVE A REPLY

Please enter your comment!
Please enter your name here