Monday, January 17

സേനാവിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

ണ്ഢീഗഡിനടുത്ത്‌ സുക്മയിൽ സേനാവിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. റായ്പൂരിൽനിന്ന് 390 കിലോമീറ്റർ അകലെ സുക്മയിൽ കൊണ്ടക്കും ഗൊല്ലപ്പള്ളിക്കും ഇടയിലുള്ള വനമേഖലയിൽ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം മനസ്സിലാക്കി എത്തിയ സി ആർ പി എഫ്, ജില്ലാ റിസർവ് ഗാർഡ് എന്നീ വിഭാഗം സംയുക്തമായി നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ നടന്നത്.

200 മാവോയിസ്റുകളുണ്ടായിരുന്നെന്ന് സംയുക്തസൈന്യത്തിന്‍റെ വക്താവ് പറഞ്ഞു. 16 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

Spread the love
Read Also  പിണറായി വിജയന് മാവോയിസ്റ്റ് ബന്ധം; എൻഐഎ അന്വേഷിക്കണമെന്ന് ശബരിമല കർമ്മ സമിതി