രാജ്യത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടവർ അയ്യായിരത്തിലേറെയാണെന്നു ഔദ്യോഗിക കണക്കുകൾ. പോലീസ് കസ്റ്റഡിയിൽ 427 പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ 5049 പേരും മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ലോക്‌സഭയിൽ അറിയിച്ചതാണിക്കാര്യം.

പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ ചോദ്യത്തിനുത്തരമായാണ് മന്ത്രി ദേശീയ മനുഷ്യാവകാശ കമ്മിഷനിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ ലോക്സഭയെ അറിയിച്ചത്. പോലീസ് കസ്റ്റഡിയിൽ കൊല്ലപെടുന്നവരേക്കാൾ കൂടതൽ ആളുകളാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത്.

2016-17 കാലയളവിൽ പോലീസ് കസ്റ്റഡിയിൽ 145 പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ 1616 പേരും മരിച്ചു. 2017-18 കാലയളവിൽ 146 പേർ പോലീസ് കസ്റ്റഡിയിൽ മരിച്ചു; ജുഡീഷ്യൽ കസ്റ്റഡിയിൽ 1636 പേരും. 2018-19 കാലയളവിൽ പോലീസ് കസ്റ്റഡിയിൽ 136 പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ 1797 പേരും മരിച്ചിട്ടുണ്ടെന്നാണ് കണക്കെന്നും മന്ത്രി വിവരിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ആന്റോ ആന്റണി മൂന്നാം അങ്കത്തിന്; എംപിയെ കാണാനില്ലെന്ന് പത്തനംതിട്ടക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here