Monday, January 17

ഡൽഹിയിൽ കൂട്ടത്തോടെ മരങ്ങൾ വെട്ടി മാറ്റാൻ സർക്കാർ; പ്രതിഷേധവുമായി ജനങ്ങൾ

ഡൽഹിയിൽ കൂട്ടത്തോടെ മരങ്ങൾ വെട്ടി മാറ്റാൻ സർക്കാർ ഒരുങ്ങുന്നു. എന്നാൽ ഇതിനെതിരെ ജനങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഫ്ലാറ്റുകളും ഓഫീസ്, വ്യാപാര കേന്ദ്രങ്ങളും നിര്‍മിക്കുന്നതിന്റെ ഭാഗമായി സരോജിനി നഗറില്‍നിന്ന് 17000 മരങ്ങള്‍ വെട്ടിമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെയുള്ളവരുടെ എതിർപ്പിന് വഴിവെച്ചിരിക്കുന്നത്.

മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്കു പകരം തൈകള്‍ നടാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ വളര്‍ന്ന മരങ്ങള്‍ വെട്ടിയ ശേഷം പകരമായി തൈകള്‍ നടുന്നതു കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ദക്ഷിണ ഡൽഹിയിൽ പ്രതിഷേധ റാലി നടന്നു. ഏറ്റവും കൂടുതല്‍ വായുമലിനീകരണം അനുഭവിക്കുന്ന മേഖലയാണ് ദക്ഷിണ ദല്‍ഹി.

പ്രതിഷേധം വ്യപകമായതോടെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകാനുള്ള സാധ്യതയാണ് ഉള്ളതെന്ന് അറിയുന്നു.

Spread the love
Read Also  സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ ഹർജി; പരാതിക്കാരന് പിഴയിട്ട് കോടതി

Leave a Reply