Wednesday, August 5

ചുമട്ടുതൊഴിലാളിക്ക് കോവിഡ് ; കോന്നിയിലെ എല്ലാ കടകളും അടച്ചിടുന്നു

 

പത്തനംതിട്ട ജില്ലയിലെ കോന്നി ടൗണിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോന്നി ടൗണിലെ മെഡിക്കൽ സ്റ്റോർ, റേഷൻ കടകൾ, ആശുപത്രികൾ ഒഴിച്ചുള്ള എല്ലാ കടകളും ഒരാഴ്ചത്തേക്ക് അടച്ചിടുവാൻ പഞ്ചായത്ത് തീരുമാനിച്ചു.

കോന്നി സെൻട്രൽ ജങ്ഷൻ -പി ഡബ്ലിയു റോഡ്‌, സെൻട്രൽ ജങ്ഷൻ -എലിയറക്കൽ, സെൻട്രൽ ജങ്ഷൻ ചിറ്റൂർ, സെൻട്രൽ ജങ്ഷൻ താലൂക്ക് ആശുപത്രി പടി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്ന് വൈകിട്ട് 4 മണി മുതൽ അടച്ചിടും.

കോവിഡ് സ്‌ഥിരീകരിച്ച തൊഴിലാളി കോന്നി ടൗണിലെ ഭൂരിപക്ഷം കടകളുമായും, ഓട്ടോ തൊഴിലാളികളുമായും, ഓട്ടോയിലെ യാത്രക്കാരുമായെല്ലാം സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ് ഈ സാചര്യത്തിൽ കോന്നി ടൗണിലെ ചുമട്ടു തൊഴിലാളികളുടെയും, ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും, കടകളുടെ നടത്തിപ്പുകാരുടെയും, അവിടങ്ങളിലെ ജീവനക്കാരുടെയും കോവിഡ് പരിശോധന അടിയന്തിരമായി നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം എൽഎ കെ യു ജനീഷ്‌കുമാർ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love
Read Also  പ്രതിപക്ഷത്തിന് ഇരുട്ടടി ; പ്രകടനങ്ങളും ധർണകളും നിരോധിച്ച് ഹൈക്കോടതി