Wednesday, June 23

വിദ്യാലയങ്ങളും തിയേറ്ററുകളും നവംബർ 16 മുതൽ തുറക്കാനുള്ള തീരുമാനവുമായി തമിഴ്നാട് സർക്കാർ

തമിഴ് നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമായതോടെ സ്കൂളുകളും കോളേജുകളും തുറക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടാതെ തിയറ്ററുകളും നവംബർ 16 മുതൽ തുറക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി . സിനിമാ തീയേറ്ററുകൾ നവംബർ പത്ത് മുതൽ തന്നെ തുറക്കാം.

വിദ്യാലയങ്ങളിൽ ഒമ്പത്, 10,11,12 ക്ലാസുകൾ മാത്രമാവും ഉണ്ടാവുക. കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ നവംബർ 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പളനിസ്വാമിയാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധരുടെയും ജില്ലാ ഭരണാധികാരികളുടെയും യോഗം ബുധനാഴ്ച ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതിനെ തുടർന്നാണ് സ്കൂളുകൾ അടക്കമുള്ളവ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.. മൾട്ടിപ്ലക്സുകളും ഷോപ്പിങ് മാളുകളിലുള്ള തീയേറ്ററുകളും അടക്കമുള്ളവയ്ക്കെല്ലാം 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് നവംബർ പത്ത് മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂളുകളുടെയും കോളേജുകളുടെയും എല്ലാ ഹോസ്റ്റലുകൾക്കും 16 മുതൽ തുറന്ന് പ്രവർത്തിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

സബർബൻ തീവണ്ടി സർവീസ് പുനരാരംഭിക്കുന്ന കാര്യം കേന്ദ്ര സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾകൂടി പരിഗണിച്ച് തീരുമാനിക്കും. 150 പേരെ മാത്രം ഉൾപ്പെടുത്തി സിനിമാ ഷൂട്ടിങ് നടത്താം. പൊതുജനങ്ങൾക്ക് ഷൂട്ടിങ് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല.

അമ്യൂസ്മെന്റ്,
എന്റർടെയ്ൻമെന്റ് പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, മൃഗശാലകൾ, മ്യൂസിയങ്ങൾ എന്നിവയ്ക്കും നവംബർ പത്ത് മുതൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും.

Spread the love
Read Also  'തടവറയാണ് ആശുപത്രിയെക്കാൾ ഭേദം' ; ഗുജറാത്തിലെ കൊവിഡ് ചികിത്സാവീഴ്ചക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം