Wednesday, June 23

കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ

കോവിഡ് -19 ന്റെ മൂന്നാമത്തെ തരംഗം മറ്റുള്ളവരേക്കാൾ കുട്ടികളെ കൂടുതൽ സ്വാധീനിച്ചേക്കുമെന്ന അഭ്യൂഹത്തെത്തുടർന്ന് രാജ്യത്തുടനീളമുള്ള മാതാപിതാക്കൾക്കിടയിലെ ഉത്കണ്ഠ അവസാനിപ്പിക്കുന്നതിനുള്ള നീക്കം കേന്ദ്ര ആരോഗ്യ മന്ത്രാലത്തിൻ്റെ കീഴിൽ തുടക്കമിട്ടു. നിലവിൽ ലഭ്യമായ ഡാറ്റ അത്തരം ഭീഷണികളൊന്നും നിർദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രാലയ വക്താക്കൾ അറിയിക്കുന്നത്.

ഏറ്റവും പ്രായം കുറഞ്ഞ വിഭാഗത്തിൽ പെടുന്നവരിൽ കോവിഡ് -19 അണുബാധയുടെ തോത് വർദ്ധിച്ചതിനെ തുടർന്ന്, മാതാപിതാക്കൾ ഉറക്കമില്ലാത്ത രാത്രികൾ ചെലവഴിക്കുന്നതായി പറയപ്പെടുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം.

ഇക്കാര്യത്തെപ്പറ്റി ഇന്ത്യാ ടുഡേ ടിവിയോട് സംസാരിച്ച പ്രധാനമന്ത്രിയുടെ കോവിഡ് മാനേജ്മെന്റ് ടീമിലെ പ്രധാന അംഗങ്ങളിലൊരാളായ ഡോ. വി കെ പോൾ പറയുന്നത് , ഒരു തരംഗവും കുട്ടികളെ പ്രത്യേകമായി ബാധിക്കുമെന്നത് ഇതുവരെ തെളിയിക്കപ്പെടാത്ത കാര്യമാണെന്നാണ്. ഇതുവരെയും കുട്ടികൾ മുതിർന്നവരെപ്പോലെ സമാനമായ സെറോപ്രേവാലൻസ് പ്രദർശിപ്പിച്ചിട്ടുണ്ട്, അതായത് അവർ മുതിർന്നവരെ പോലെ തന്നെയാണ് ഇക്കാര്യത്തിലെന്ന് ചുരുക്കം

2020 ഡിസംബർ മുതൽ 2021 വരെ കാലയളവിൽ രേഖപ്പെടുത്തിയ വിവിധ പ്രായക്കാർക്കും വിഭാഗങ്ങൾക്കുമിടയിൽ “രക്തത്തിലെ സെറം അളക്കുന്നതുപോലെ തന്നെ ജനസംഖ്യയെ വൈറസ് എങ്ങനെ ബാധിക്കുന്നുവെന്ന സർവേയിൽ കുട്ടികളെ ഇത് പ്രത്യേകമായി ബാധിക്കില്ല എന്നാണ് കാണുന്നതെന്നും വ്യക്തമാക്കുന്നു. സെറോപ്രേവാലൻസിനെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പങ്കിട്ടു.

കൂടാതെ, ദില്ലി എയിംസ് ഡയറക്ടർ ഡോ. രൺ‌ദീപ് ഗുലേറിയയും മൂന്നാമത്തെ കോവിഡ് -19  തരംഗത്തിൽ കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ രോഗം ബാധിച്ചതെന്ന് തെളിയിക്കുന്നതിന് ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അറിയിച്ചവരിൽപ്പെടുന്നു.

നിലവിൽ ലഭിക്കുന്ന വിവരം ഇങ്ങനെയൊക്കെയാവുമ്പോൾ കുട്ടികൾക്ക് മുന്നോട്ടുള്ള പാത തെളിക്കുന്നതിൽനിന്നും നാം പിന്നോക്കം പോകേണ്ടതില്ല.

Spread the love
Read Also  ഓക്സിജനല്ല നല്ല തല്ലാണ് തരേണ്ടതെന്ന് പരാതിക്കാരനോട് കേന്ദ്രമന്ത്രി