Wednesday, July 15

ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്ത ദിവസം ; 24 മണിക്കൂറിൽ 7466 കോവിഡ് രോഗികൾ

 

രാജ്യത്ത് കോവിഡ് നിരക്ക് ദിനംംപ്രതി ഉയരുന്നത് വീണ്ടും ആശങ്കയ്ക്കിടയാക്കുന്നു.  കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 7466 ത്തിലധികം കൊവിഡ് കേസുകള്‍

ഇതുവരെയുള്ള കണക്കനുസരിച്ച് 165,799 പേര്‍ക്കാണ്  കൊവിഡ് ബാധിച്ചത്. ഇതില്‍ 71,105 പേര്‍ക്ക് രോഗം ഭേദമായി.

ആകെ 89,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ത്യയിൽ 4706 പേരാണ് ഇതുവരെ  കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ മാത്രം മരണപ്പെട്ടത് 175 പേരാണ്. ഇതോടെ മരണസംഖ്യയിലും നാം ചൈനയെ മറികടന്നിരിക്കുകയാണ്.

അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.6 ലക്ഷമായി. 60 ലക്ഷം പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 60000 ത്തിലധികം രോഗികളാണ് ഇവിടെയുള്ളത്. 1980 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരണപ്പെട്ടത്.

ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ലെന്ന് പരക്കെ വിമർശനമുയർന്നിരുന്നു. നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യ അഞ്ചാംഘട്ട ലോക്ക് ഡൗണിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Spread the love
Read Also  'അശാസ്ത്രീയ ലോക്ക് ഡൌൺ സമ്പൂർണപരാജയം' ; ഒരു കാര്യവും തങ്ങളോടാലോചിച്ചില്ലെന്ന് ടാസ്ക് ഫോഴ്സ് വിദഗ്ധർ

4 Comments

Leave a Reply