Wednesday, July 15

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കേരളത്തിൽ കോവിഡ് ബാധിച്ചു  ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 65 വയസ്സ് പ്രായമുണ്ടായിരുന്നു.

വിദേശത്ത് നിന്നും കുറച്ചുദിവസം മുമ്പെ ത്തിയ ജോഷി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രമേഹരോഗമുണ്ടായിരുന്നു.

മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. മെയ് 11 നാണ് ജോഷി അബുദാബിയിൽ നിന്നെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 7 ആയി

 

 

Spread the love
Read Also  കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

5 Comments

Leave a Reply