Wednesday, September 23

‘കോവിഡ് മരണം’ സംസ്കാരം തടഞ്ഞ് ശ്മശാനത്തിനരികെ വേലി കെട്ടി ബി ജെ പി

കോട്ടയത്ത് മുട്ടമ്പലം ശ്മശാനത്തിൽ  കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെതിരെ  ബി.ജെ.പി കൗണ്‍സിലര്‍ ഹരികുമാറിന്റെ നേൃത്വത്തില്‍ വൻ പ്രതിഷേധം. ശ്മശാനത്തിലേക്കുള്ള പാത വേലി കെട്ടി അടച്ചായിരുന്നു പ്രതിഷേധം

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ആണ് ശനിയാഴ്ച മരിച്ചത്. ഇദ്ദേഹത്തിൻ്റെ മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നഗരസഭയുടെ കളക്‌ട്രേറ്റ് വാര്‍ഡ് കൗണ്‍സിലറും ബി ജെ പി പ്രാദേശികനേതാവുമായ ടി.എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്‌ക്കരിക്കണമെന്നാണ് ഹരികുമാര്‍ പറയുന്നത്.

മരിച്ചയാളിൻ്റെ മൃതദേഹം ഇടവക പള്ളിയില്‍ അടക്കാതെ മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ കൊണ്ടുവന്നതിനെതിരെയും ഒരു വിഭാഗം പ്രതിഷേധിക്കുന്നുണ്ട്. സ്ഥലം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രശ്നപരിഹാരത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം റോഡിലെ വേലി പൊളിച്ചുമാറ്റി

 

Spread the love
Read Also  മുൻ ദേശീയഫുഡ്ബോൾ താരം ഹംസക്കോയ കോവിഡ് ബാധിച്ച് മരിച്ചു