Tuesday, August 4

കൊറോണഭീതിയിൽനിന്നും ഉണരും മുൻപ് വുഹാനിൽ പ്രകൃതിദുരന്തങ്ങൾ

 

കനത്ത മഴയിൽ ചൈനയിലെ യാങ്‌സി നദി വീണ്ടും ശക്തമായ നീരൊഴുക്കിലായതിനാൽ വുഹാനുൾപ്പടെയുള്ള പ്രദേശങ്ങൾ അതിഭീകരമായ പ്രളയക്കെടുതിയിലായിരിക്കുന്നു. ഇതിനകം 200 ൽ അധികം ആളുകളെക്കുറിച്ച് യാതൊരുവിധമായ അറിവും ലഭ്യമല്ലെന്നാണ് റിപ്പോർട്ട്.  ചരിത്രപരമായി തന്നെ ചൈനയിൽ നിരവധി കനത്ത വെള്ളപ്പൊക്ക ദുരിതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

500 മില്യണിലധികം ജനങ്ങൾ ഹുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിലെ കൂറ്റൻ ത്രീ ഗോർജസ് ഡാമിന് താഴെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നുണ്ട്. ഇവരുടെ ജീവൻ അപകടത്തിൽ തന്നെയാണ്. ചെനീസ് കാലാവസ്ഥ കേന്ദ്രങ്ങൾ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികമാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴ. അതുകൊണ്ടുതന്നെ ഡാമിലെ ജലനിരപ്പ് അനുനിമിഷം ഉയർന്നുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡാമിലെ ജലസംഭരണിയിലേക്കുള്ള ഒഴുക്ക് സെക്കൻഡിൽ 55,000 ഘനമീറ്റർ (ഏകദേശം 600,000 ഘനയടി) എന്ന റെക്കോഡിലെത്തുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസികൾ അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രിയോടെ ഇത് 46,000 ആയി കുറയുമെന്നു കണക്കാക്കിയെങ്കിലും അത് സെക്കൻഡിൽ 61,000 ക്യുബിക് മീറ്ററിലെത്തിയതായി ഏജൻസിയായ സിൻ‌ഹുവ പിന്നീട് റിപ്പോർട്ട് ചെയ്തു.

യാങ്‌സി നദിയുടെ ശക്തമായ ഒഴുക്കിനെ നിയന്ത്രിക്കാൻ ഫലപ്രദമായ കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയാത്തവിധം കാര്യങ്ങൾ കൈവിട്ടുപോകുകയാണിപ്പോൾ. ‌ഹെലികോപ്റ്റർ ഉപയോഗിച്ച് കല്ലുകൾ താഴ്ത്തി ചിലയിടങ്ങളിൽ അണകെട്ടുവാനും ആരംഭിച്ചിരുന്നു.
ഇതുകൂടാതെ ആയിരക്കണക്കിന് സാൻഡ്ബാഗുകൾ പലേടങ്ങളിലായി ഉയർത്തുകയും ചെയ്തു. എന്നിരുന്നാലും നീരൊഴുക്ക് തടയാൻ കാര്യമായി സാധിക്കുന്നില്ലെന്നാണ് ചൈനീസ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പട്ടണങ്ങളിലെ പല വീടുകളിലെയും ഒന്നാം നിലകൾ ഇപ്പോൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. , വിശാലമായ പൊയാങ് തടാകത്തിന് ചുറ്റും നിറഞ്ഞുനിന്ന കാർഷിക വിളകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി,

ജിയാങ്‌സി പ്രവിശ്യയിലെ തടാകത്തിന്റെ കിഴക്കേ അറ്റത്തുള്ള ലിയുഫാംഗ് ഗ്രാമത്തിൽ കഴിഞ്ഞ ഒരാഴ്ചയോളം കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ വലയുകയാണെന്നും റിപ്പോർട്ടുണ്ട്.ഗ്രാമങ്ങളിൽ . നെല്ല് വിളവെടുപ്പിനുള്ള സമയമായിരുന്നെങ്കിലും, അതെല്ലാം പരുത്തി, മറ്റുധാന്യങ്ങൾ , ബീൻസ് എന്നിവയ്‌ക്കൊപ്പം ഇപ്പോൾ വെള്ളത്തിനടിയിലായിരിക്കുന്നു.

ഒരിഞ്ചു സ്ഥലം പോലും ഇപ്പോൾ കൃഷിഭൂമിയിൽ നശിക്കാത്തതായി അവശേഷിക്കുന്നില്ലെന്ന് കർഷകർ അലമുറയിടുന്നു. വെള്ളപ്പൊക്കം 24 പ്രവിശ്യകളിലായി 1.8 ദശലക്ഷം ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നു, പ്രധാനമായും തെക്കൻ ചൈനയിൽ. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 49 ബില്യൺ യുവാൻ (7 ബില്യൺ ഡോളർ) ആണ് വെള്ളപ്പൊക്കത്തിന്റെ നേരിട്ടുള്ള നഷ്ടമായി കണക്കാക്കുന്നത്.
തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ലിൻഷുയി കൗണ്ടിയിൽ വെള്ളപ്പൊക്കത്തിന്റെ തോത് ഇന്നലെ 1.4 മീറ്റർ (ഏകദേശം 5 അടി) വരെ ഉയർന്നതായി മന്ത്രാലയത്തിന്റെ രക്ഷാപ്രവർത്തന ഏജൻസികൾ പറയുന്നു.

തുടരെയുണ്ടായ മണ്ണിടിച്ചിലിൽ യാങ്‌സിയിലെ മലനിരകളിലുള്ള ചോങ്‌കിംഗിലെ ഒരു ചെറുപട്ടണത്തിൽ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി 200 ലധികം പേരെ അയച്ചതായും കഠിനമായ തെരച്ചിലിനൊടുവിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയതായും അറിയുന്നു.
സീസണൽ വെള്ളപ്പൊക്കം ഓരോ വർഷവും ചൈനയുടെ പല ഭാഗങ്ങളിലും നാശം വിതയ്ക്കാറുണ്ട്. പ്രത്യേകിച്ച് മധ്യ, തെക്കൻ പ്രദേശങ്ങളിൽ പക്ഷേ ഈ വർഷത്തെ അവസ്ഥ വളരെ മോശമാണ്. പ്രധാന നഗരങ്ങൾ ഇതുവരെ സുരക്ഷിതമാണെങ്കിലും പതിനായിരക്കണക്കിന് ആളുകൾ വസിക്കുന്ന വുഹാനെയും മറ്റ് താഴ്‌വരയിലുള്ള മഹാനഗരങ്ങളെയും കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.
അടുത്ത കാലത്തായി ചൈനയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം 1998 ൽ ആയിരുന്നു, അന്ന് രണ്ടായിരത്തിലധികം ആളുകൾ മരിക്കുകയും ഏകദേശം 3 ദശലക്ഷം വീടുകൾ നശിക്കുകയും ചെയ്തിരുന്നു.
എന്നാൽ ത്രീ ഗോർജസ് ഡാം പ്രധാനമായും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് നിർമ്മിച്ചതെങ്കിലും ഇപ്പോൾ അത് വെള്ളപ്പൊക്കം ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

Read Also  ചൈനയിൽ വീണ്ടും രോഗവ്യാപനം ; 1000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Spread the love