രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പ്രതിദിന എണ്ണം ഉയരുന്നതോടെ സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലേക്കു . കഴിഞ്ഞ ദിവസം മാത്രം 45720 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കയായി രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന ഇന്നത്തെപോലെ മരണസംഖ്യയും മരണസംഖ്യയും വർധിക്കുകയാണ് . 1129 കോവിഡ് മരണം 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു . . യുഎസിലും ബ്രസീലിലും സംഭവിക്കുന്ന മരണനിരക്ക് രാജ്യത്തും രേഖപ്പെടുത്തിയതിൽ ആരോഗ്യവകുപ്പ് കടുത്ത ആശങ്കയിലാണ്
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 12,38,635 ആയി. പ്രതിദിനരോഗബാധയുടെ സംഖ്യ ഉയരുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. ആകെ കോവിഡ് മരണങ്ങള് 29,861 ഉം ആയി. നിലവില്‍ ആകെ 4.26 ലക്ഷം പേരാണ് ഇന്ത്യയിൽ ചികിത്സയിലുള്ളത്. 7.82 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.
ഏറ്റവും കൂടുതൽ പ്രതിദിനവര്‍ധന രേഖപ്പെടുത്തുവന്ന മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമാണ്. ഇവിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.37 ലക്ഷമായി. 12,556 പേര് കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. 1.26 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ മരണം 3719 ആയി. 51,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 2224 പേരും മരിച്ചു.
രണ്ടാം സ്ഥാനത്തെത്തിനിൽക്കുന്നതു തമിഴ്നാടാണ്. ഇതുവരെ 1.86 ലക്ഷം പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 3144 പേര് തമിഴ്നാട്ടില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 1263 ഉം പശ്ചിമബംഗാളില്‍ 1221 ഉം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 75,833 കോവിഡ് ബാധിതരുള്ള കര്‍ണാടകയില്‍ 1519 പേരാണ് മരിച്ചത്. കേരളത്തിലും പ്രതിദിന രോഗബാധയുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനം സമ്പൂർണ ലോക്ക് ഡൗണിലേക്കു പോകുമെന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയൻ നൽകിക്കഴിഞ്ഞു. രോഗബാധ വ്യാപകമാകുന്ന സംസ്ഥാനങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിന്റെ സാഹചര്യവും വർദ്ധിക്കുകയാണ്.