Friday, July 30

റെക്കാഡ് , ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ ; ലോക്ക് ഡൗൺ വരുമോ

ഇന്ത്യയിൽ കോവിഡ് പോസിറ്റീവ് കേസുകളിൽ റിക്കാർഡ് വർധനവ്. രാജ്യത്ത് ഇതാദ്യമായി പ്രതിദിന കോവിഡ് രോഗികൾ ഒരു ലക്ഷം കവിഞ്ഞു. 1.03,558 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്. 478 പേർ കോവിഡ് ബാധിച്ച്  മരിച്ചു. ലോക്ക് ഡൗൺ കാലയളവിൽ ഉണ്ടായിരുന്ന  വർധനവിലുമധികമായതിനാൽ വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് അനിവാര്യമായിത്തീർന്നിരിക്കുകയാണ്.

നിലവിലുള്ള കണക്കനുുസരിച്ച് രാജ്യത്ത്  കോവിഡ് കേസുകളുടെ ആകെ എണ്ണം 1,25,89,067 ആയി. 1,16,82,136 പേർ രോഗമുക്തി നേടി. നിലവിൽ 7,41,830 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,65,101 ആയി.

പ്രതിരോധ കുത്തിവെയ്പ് പുരോഗമിക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.  രാജ്യത്ത് ഇതുവരെ 7,91,05,163 പേർക്ക് കോവിഡ്-19 വാക്സിൻ വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായ 26-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ പ്രതിദിനകോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്  മഹാരാഷ്ട്രയിൽനിന്നാണ്. കർണാടക, ഛത്തീസ്ഗഢ്, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ  സംസ്ഥാനങ്ങളിലും  കേസുകൾ ക്രമാതീതമായി വർധിക്കുന്നു.

രാജ്യത്ത് 5 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ലോക്ക് ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. മെയ് 2 ആകുമ്പോഴേയ്ക്കും തെരഞ്ഞെടുപ്പ് പ്രകിയ പൂർണമാകും. ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയിലെ മുംബൈയിൽ  നിയന്ത്രണങ്ങൾ കർശനമാക്കിത്തുടങ്ങി.

Spread the love