Wednesday, July 8

രാജ്യത്ത് 24 മണിക്കൂറിനിടെ 6,500 പുതിയ കേസുകള്‍ ; ജാഗ്രതയില്ലെങ്കിൽ കേരളത്തിലും സമൂഹവ്യാപനസാധ്യത

രാജ്യത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമായി തുടരുമ്പോഴും ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾക്കനുസരിച്ച് ജനം ജാഗ്രത പാലിക്കാത്തതിനാൽ കോവിഡ് മിക്ക സംസ്ഥാനങ്ങളിലും വ്യാപിക്കുകയാണ്.

കേന്ദ്രസർക്കാർ സമൂഹവ്യാപനമില്ലെന്ന് പറയുമ്പോഴും യാഥാർത്ഥ്യമല്ല എന്നാണ് വസ്തുതകൾ തെളിയിക്കുന്നത്. പല സംസ്ഥാനങ്ങളിലും മിക്ക കേസുക്ഷും രോഗത്തിൻ്റെ ഉറവിടം വ്യക്തമല്ല. മഹാരാഷ്ട്ര, തമിഴ് നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ സമൂഹവ്യാപനത്തിൻ്റെ തോത് ഉയരുകയാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 6,566 പുതിയ കോവിഡ് -19 കേസുകളാണ്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയർന്നു. പുതിയ കോവിഡ് കേസുകളുടെ എണ്ണം 6,000ന് മുകളിൽ എത്തുന്നത് ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ്

രാജ്യത്ത് കോവിഡ് മരണനിരക്കും ഉയരുകയാണ്. നിലവിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 4,531 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേരാണ് മരിച്ചത്. അതേസമയം 67,691 പേർ രോഗമുക്തരായത് ആശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കോവിഡ് കേസുകൾ ഭീതിതമാംവണ്ണം ഉയരുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുകയാണ്.

ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ 56,948 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,897 സംസ്ഥാനത്ത് മരിക്കുകയും ചെയ്തു.

അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നതിന്റെ നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നത്. രോഗം ബാധിക്കുന്നതിൽ 42.45 ശതമാനം ആളുകളും രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തുന്നു.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെത്തുടർന്ന് ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. 1004 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയവരിൽ ഉറവിടമറിയാത്ത കേസുകൾ 40 നോടടുക്കുകയാണ്. ലോക് ഡൗണിൽ ഇളവ് അനുവദിച്ചതോടെ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിൽ ജനത്തിരക്ക് വർധിക്കുകയാണ്. നമ്മൾ സമൂഹവ്യാപനത്തിൻ്റെ വക്കിലാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ജാഗ്രതയിൽ വീഴ്ചയുണ്ടായാൽ സമൂഹ വ്യാപനത്തിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Spread the love
Read Also  വീണ്ടും ആശങ്കയിലേക്ക് ; 195 പേര്‍ക്ക് കോവിഡ്-19

Leave a Reply