Wednesday, July 8

കെ എസ് ആർ ടി സി കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഡിപ്പോ അടച്ചു, യാത്രക്കാർ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ്

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടർക്കാണ് രോഗബാധ കണ്ടെത്തിയത്. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ ഓർഡിനറി ബസിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാഞ്ഞാണി റൂട്ടിലെ യാത്രക്കാരിൽ ആശങ്ക ഉയർന്നിട്ടുണ്ട്

കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ പൂർണമായും അടക്കുകയും ഏഴ് ബസ് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

ജൂണ്‍ 25ന് ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. യാത്രക്കാര്‍ നിരീക്ഷണത്തില്‍ പോകണമെന്നും നിര്‍ദേശമുണ്ട്. കാഞ്ഞാണി, അരിമ്പൂര്‍ ഭാഗത്ത് നിന്ന് ഒട്ടേറെ പേര്‍ ബസ്സില്‍ കയറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും 14 ദിവസം ക്വാറണ്ടയിനില്‍ പ്രവേശിക്കുകയും വേണം. ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ അതാതു പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശമുണ്ട്.

അതേസമയം ജൂണ്‍ 15, 22 തീയതികളില്‍ കണ്ടക്ടര്‍ പാലക്കാട് റൂട്ടിലും ജോലി ചെയ്തിരുന്നു. ഇതോടെ മൂന്ന് ഡ്രൈവര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു.

Spread the love
Read Also  മുൻനിരയിലെ മൂന്നാം മുന്നണി ; അർജുൻ എസ് മോഹൻ എഴുതുന്നു