Sunday, May 31

32 പേർക്കുകൂടി കോവിഡ് ; പായിപ്പാട്ട് പ്രതിഷേധത്തിനു പിന്നിലെ രണ്ടുപേർ അറസ്റ്റിൽ

ഇന്ന് തിങ്കളാഴ്ച സംസ്ഥാനത്ത് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 17 പേർ കാസർഗോഡ് ജില്ലയിലാണ്. ഇന്ന് വൈകുന്നേരത്തെ പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രോഗബാധിതരിൽ 17 പേർ വിദേശത്തുനിന്നു വന്നവരാണ്. 15 പേർക്ക് സമ്പർക്കം മൂലമാണ് കൊറോണ ബാധിച്ചത്. കണ്ണൂർ 11 പേർക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ രണ്ടുവീതം പേർക്കും രോഗബാധയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 213 ആയി.

ആകെ 1,57,253 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,56,660 പേർ വീടുകളിലാണുള്ളത്. 623 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. തിങ്കളാഴ്ച മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീർഘിപ്പിച്ചതായി പി.എസ്.സി. അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പായിപ്പാട്ട് അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ പ്രതിഷേധത്തിനായി പ്രേരിപ്പിച്ചതിന് മലപ്പുറം ജില്ലയിൽ രണ്ടുപേരെ അറസ്റ്റുചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

അതിഥിത്തൊഴിലാളികൾക്ക് അവരുടെതായ രീതിയിൽ ഭക്ഷണം ഉറപ്പുവരുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. ഒരാൾ പോലും പട്ടിണി കിടക്കാൻ അനുവദിക്കില്ല. എല്ലാവർക്കും എൻ്റർടൈയിൻമെൻറിനായി ടെലിവിഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.

Read Also  കേരളത്തിന് ഇന്നും ഒരാശ്വാസദിനം കൂടി

Leave a Reply

Your email address will not be published.