Wednesday, July 8

ആശങ്ക; സ്പെയിനിൽപോലും രോഗികളില്ലാത്ത ദിനത്തിൽ ഇന്ത്യയിൽ കോവിഡ് രോഗികൾ ഒന്നര ലക്ഷത്തിലേക്ക്

കോവിഡ് ബാധിതരുടെ എണ്ണത്തിൽ നാം ഇറാനെ മറികടന്നിരിക്കുന്നു. രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് കടക്കുന്നു. ഇപ്പോൾ ഇന്ത്യ 10 -ാം സ്ഥാനത്തെത്തിയിരിക്കുന്നു. കോവിഡ് ഭീതിയിൽ വലഞ്ഞ സ്പെയിൻപോലും ഇന്ന് കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ എത്രയോ മുന്നിലെത്തിയിരിക്കുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് സ്പെയിനിൽ പുതിയ രോഗികളില്ല, മരണവുമില്ലാത്ത ദിനമാണ് കടന്നുപോയത്. അതേേസമയം ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൻ്റെ വേഗത വർധിക്കുന്നതിൽ ആശങ്ക വർധിക്കുകയാണ്. രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 6,535 ആണ്. 24 മണിക്കൂറിനിടെ 146 മരണവും റിപ്പോർട്ട് ചെയ്തതും റിക്കാർഡാണ്. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ൽ എത്തി നിൽക്കുന്നു.. ഇവരിൽ 80,722 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 70,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് 15 ദിവസത്തിനുള്ളിലാണ്. ഇത് ആശങ്കയുണ്ടാക്കുന്ന കണക്കാണ്.

ഇതുവരെ 4167 പേരാണ് രാജ്യത്ത് കോവിഡ് രോഗം ബാധിച്ച് മരിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമായ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണം 6000 ത്തിലേക്ക് കടന്നിരിക്കുന്നു. എന്നാൽ നാലുദിവസത്തിനുശേഷം ഇന്ന് പുതിയ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ സ്ഥിതി നിയന്ത്രണാതീതമാണ്‌. കൂടാതെ തമിഴ്നാട്ടിലും ഡൽഹിയിലുമാണ് രോഗവ്യാപനം ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. മധ്യപ്രദേശിലും രോഗവ്യാപനം അതിവേഗതയിൽ ഇരട്ടക്കുകയാണ്.  11 ശതമാനം വർധനവാണ് ഈ സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത്.

ആദ്യമായി രാജ്യത്ത്, കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിന് ശേഷം 100 ദിവസങ്ങൾ കഴിഞ്ഞാണ് 68,000 കേസുകൾ ഉണ്ടായത് എന്നതുമായി ഈ കണക്ക് താരതമ്യം ചെയ്യുമ്പോഴാണ് രോഗവ്യാപനത്തിന്റെ അതിവേഗത ആശങ്കയായി മാറുന്നത്.

രോഗവ്യാപനം തടയാനായി പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ മാർഗ്ഗങ്ങൾ ആരായാൻ ഇന്ന് ചൊവ്വാഴ്ച കേന്ദ്രമന്ത്രിമാർ ഉന്നതതല യോഗം ചേരുകയാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  'മുസ്‌ലിങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങരുത്, ഉമിനീര് തേച്ച് കൊറോണ പകര്‍ത്തുന്നു'; വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ