Monday, January 18

കോവിഡ് വാക്സിൻ പരീക്ഷണം വിജയകരമെന്ന് അമേരിക്കൻ കമ്പനി

 

കൊറോണയ്ക്കെതിരെ യു എസ് കമ്പനി വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു വിജയിച്ചതായി റിപ്പോർട്ട്. വാക്സിൻ കുത്തിവെച്ചതിൽ നിർണായകമായ മാറ്റങ്ങളാണ് രോഗിയിൽ ഉണ്ടായതെന്ന് വാക്സിൻ നിർമാതാക്കളായ അമേരിക്കൻ കമ്പനി മൊഡേണ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ അവകാശപ്പെട്ടു.

ആദ്യഘട്ടത്തിൽ അമേരിക്കയിൽ തന്നെയുള്ള എട്ടുപേരിലാണ് പ്രതിരോധമരുന്ന്  പരീക്ഷിച്ചത്. ലാബിൽ നടന്ന പരീക്ഷണ ഫലങ്ങൾ വിജയകരമായി എന്ന തരത്തിൽ പരീക്ഷണത്തിനിരയായതിൽ കൊറോണ വൈറസിന്റെ പെരുകൽ തടയുന്ന തരത്തിൽ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ പറയുന്നത്.

മാർച്ച് മാസത്തിലാണ് ഇവരിൽ മരുന്നു കുത്തിവെച്ചത്. കോവിഡ് രോഗം സുഖമായവരിൽ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ അവസ്ഥയാണ് വാക്സിൻ പരീക്ഷിച്ചവരിൽ കാണപ്പെട്ടതെന്നും ഇത് പ്രതീക്ഷാനിർഭരമായ മാറ്റമാണെന്നും മരുന്ന് കമ്പനി അവകാശപ്പെട്ടു. ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാൽ രണ്ടാം ഘട്ടത്തിൽ 600 പേരിൽ വാക്സിൻ വീണ്ടും പരീക്ഷിക്കും. ജൂലൈയോടെ ഈ പരീക്ഷണം നടക്കും. ആയിരം പേരിലാകും പരീക്ഷണം നടക്കുക.

പല തരത്തിലുള്ള പ്രയോഗങ്ങളായിരുന്നു പരീക്ഷണരീതിയിൽ അവലംബിച്ചത് ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയതെങ്കിലും ആദ്യത്തെ രണ്ട് തരത്തിലുള്ള ഡോസുകൾ പരീക്ഷിച്ചപ്പോൾ ഒരാളിൽ വാക്സിൻ കുത്തിവെച്ച സ്ഥലത്ത് ചുവന്ന തടിപ്പും വേദനയുമാണ് ദൂഷ്യഫലമായി പ്രകടമായത്. എന്നാൽ ഹൈ ഡോസ് വാക്സിൻ പ്രയോഗിച്ച മൂന്നുപേരിൽ പനി, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചുവെന്നും മൊഡേണ മരുന്ന് കമ്പനി പറയുന്നു. ഇത് കണക്കിലെടുത്ത് ഇനി മരുന്ന് നിർമ്മാണത്തിലെ ചേരുവകളിൽ നേരിയ വ്യത്യാസം വരുത്തിയാവും അടുത്ത ഘട്ടം പരീക്ഷണം

അമേരിക്കയിലെ ആരോഗ്യവകുപ്പ് തുടർപരീക്ഷണത്തിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഈ മാസം തന്നെ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് കമ്പനിക്ക് എഫ്ഡിഎ അനുമതി നൽകിയിരിക്കുകയാണ്. മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്സിൻ പ്രയോജനപ്പെടുമെന്ന് തെളിഞ്ഞാൽ 2021ഓടെ ലോകമെമ്പാടുമുള്ള വിപണി ലക്ഷൃംവെച്ച് വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും.

Spread the love
Read Also  കോവിഡിന് ബ്രിട്ടനിലെ ഓക്സ്ഫോർഡിൽ നിന്നും വാക്സിൻ വരുന്നു

Leave a Reply