Friday, September 17

നിരൂപകൻ സി വി വിജയകുമാർ അന്തരിച്ചു

നിരൂപകനും നോവലിസ്റ്റും പ്രഭാഷകനുമായ സി വി വിജയകുമാർ (56) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം

ചിന്തയുടെ ഉടയുന്ന ഭൂതക്കണ്ണാടികൾ, ( സാഹിത്യ വിമർശം) നിർമ്മമന്റെ മൂന്നാം കണ്ണ് ( നോവൽ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ചാത്തന്നൂർ മരക്കുളം ദേശത്ത് വിശ്വംഭരൻ ദേവകി ദമ്പതിയുടെ മകനാണ്.

കബനി മാസികയുടെ പത്രാധിപർ ആയിരുന്നു. മഹാത്മാഗാന്ധി സർവകലാ ശാ ലയിൽ മലയാള സാഹിത്യത്തിൽ ഗവേഷണം നടത്തി വരികയായിരുന്നു. പച്ചമലയാളം മാസികയുടെ പത്രാധിപസമിതി അംഗമാണ്.

Spread the love
Read Also  യു എ ഖാദർ അന്തരിച്ചു