Saturday, January 22

കടന്നുകയറും നിരീക്ഷിക്കും വ്യാഖ്യാനിക്കും ; പുതിയ സൈബർ കുരുക്കിലൂടെ ഞങ്ങൾ ഇന്ത്യക്കാർ…

പോലീസ് കുറ്റാന്വേഷണ വകുപ്പുകൾ ഉൾപ്പെടുന്ന പത്ത് ഏജൻസികൾക്ക് ഇനി വ്യക്തിപരമായ അനുവാദം വാങ്ങാതെ ഏതൊരു പൗരൻ്റെയും വ്യക്തിഗത വിവരങ്ങൾ പരിശോധിക്കാം. ഡിസംബർ 20നു നിലവിൽ വന്ന ഗവണ്മെൻ്റ് ഗസറ്റ് പ്രകാരം പ്രകാരം ഇന്ത്യയിൽ പൗരാവകാശത്തിനു മിതെ നിയമപരമായ ഒരു കടന്നുകയറ്റം കൂടിയുണ്ടായിരിക്കുന്നു,

ഈ വാർത്താക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന മൂന്ന് വാക്കുകൾ പ്രവർത്തിക്കാനുള്ള അനുമതിയാണ്.

ഒന്ന് ഇൻ്റർ സെപ്ഷൻ – ഒരാൾ അയാളുടെ പ്രവർത്തനത്തിൻ്റെ പൂർത്തീകരണത്തിലെത്തും മുൻപ് അതിലിടപെടുന്നതിനെ ഇൻ്റർ സെപ്ഷനെന്നു വ്യാഖ്യാനിക്കാം ,അതായത് ഒരാളുടെ ഐ പി യിൽ എന്തു നടക്കുന്നുവെന്ന് ഒരു മൂന്നാം കക്ഷിക്ക് ഇടപെടാൻ സാധിക്കുന്നു. അതും നിയമപരമായി ഇതാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്ന ഏജൻസികൾക്ക് കിട്ടിയ പ്രിവിലേജ്.

ഇനി മോണിറ്ററിംഗ് അതായത് ഒരാളൂടെ പ്രവർത്തനം എന്തെന്ന് അയാൾക്ക് മീതെ നിന്നുകൊണ്ട്  അറിഞ്ഞോ അറിയാതെയോ നിരീക്ഷിക്കുക.

മൂത്താമത്തെ വാക്കായ – ഡെക്രിപ്റ്റ്   ഒരാൾ നൽകുന്ന സന്ദേശത്തിൽ മറ്റെന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടോയെന്ന് വിശകലനം ചെയ്ത് അല്ലെങ്കിൽ ഡികോഡ് ചെയ്ത് മനസിലാക്കുക ഈ മൂന്നു പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ പത്തോളം ഏജൻസികൾക്ക് അനുവാദം കിട്ടിയിരിക്കുന്നത്.

ഈ മൂന്ന് പ്രവർത്തനങ്ങളും പൗരാവകാശത്തെ സംബന്ധിച്ച് തികച്ചും പ്രാധാന്യമർഹിക്കുന്നവ തന്നെയാണ്. ഭീകരതയുടെയും ആഭ്യന്തര സുരക്ഷയുടെയും പേരിൽ എന്തും അടിച്ചേൽപ്പിക്കാമെന്ന ധാരണ ഈ ഗവണ്മെൻ്റിൻ്റെ എല്ലാ നിയമനിർമ്മാണ പ്രവർത്തനങ്ങളുടെയും പ്രധാന അജണ്ടയായിരിക്കുകയാണല്ലോ. നിലവിൽ ഇതിനെല്ലാം വളരെ ശക്തമായ സംവിധാനങ്ങൾ നിലനിൽക്കേ ഇത്തരത്തിലുള്ള ഞുണുക്ക് വിദ്യകൾ എന്തിനെന്ന് ചിന്തിക്കുമ്പോഴാണ് ഈയടുത്തിടയായി സിബിഐ പോലുള്ള ഏജൻസികളിൽ വരേ ഉണ്ടായ വിവാദത്തിൻ്റെയും പരസ്പര പഴിചാരലിൻ്റെയും യാഥാർത്ഥ്യത്തിലേക്ക് കടന്നു ചെല്ലേണ്ടത്.

അതു മറ്റൊരു കഥ അന്വേഷ ഏജൻസികളുടെ നിലവിലെ രാഷ്ട്രീയ വൽക്കരണത്തിൻ്റെയും നിരുത്തരവാദിത്വത്തിൻ്റെയും കഥ.

ഇതിലെന്താണ് പ്രശ്നം ?ഇതൊക്കെ മുൻപേതന്നെ നിയമമായിട്ടില്ലേ? ഇന്ത്യയിൽ തന്നെ  നിലവിലുള്ള ഐ ടി നിയമങ്ങളിൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുമുണ്ട് എന്നാണ് നിങ്ങളുടെ വാദമെങ്കിൽ അല്ലെങ്കിൽ കൃത്യമായി പറഞ്ഞാൽ ഇപ്പോൾ പുതുതായൊന്നും 2000 ത്തിലെ വകുപ്പിൽ നിന്നും സംഭവിച്ചിട്ടില്ല എന്ന് വ്യാഖ്യാനിച്ച് ഈ നിയമത്തിൻ്റെ വായടപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ. ഇവിടെ സംഭവിച്ചത് ഇതു വരെ ആർക്ക് എപ്പോൾ ഇടപെടാം എന്ന് വ്യക്തതയുണ്ടായിരുന്നില്ലെങ്കിൽ ഇപ്പോൾ പത്ത് ഏജൻസികൾക്ക് കൃത്യമായി നിർദ്ദേശം കൊടുത്തിരിക്കുന്നു. അതായത് കാര്യങ്ങൾ കുറച്ചുകൂടി പ്രായോഗികമാക്കാൻ ശ്രമിച്ചിരിക്കുന്നു. അതാണ് ഇപ്പോഴത്തെ ഗസറ്റിൻ്റെ പ്രത്യേകത.

അതേ അവസരത്തിൽ തന്നെ ഈ പത്രക്കുറിപ്പിൽ ഏതൊക്കെ അന്വേഷണ ഏജൻസികൾക്ക് ഇടപെടാമെന്ന് വ്യക്തമായി രേഖപ്പെടുത്തുമ്പോൾ  ഏത് സന്ദർഭത്തിൽ എന്നതിൽ വ്യക്തതയുമില്ല.

നിരന്തരമായ നിരീക്ഷണവും കസ്റ്റഡിയിലെടുക്കലുമെല്ലാം ഇപ്പോൾ ലോകം മുഴുവനുള്ള എല്ലാ രാജ്യങ്ങളിലും വളരെ സർവ സാധാരണമായിത്തന്നെ നടക്കുന്നുണ്ട്. ലോകത്തിലെ മത രഷ്ട്രീയ നേതൃത്വം ഭരണത്തിലിരിക്കുന്ന ഏതാണ്ടെല്ലാം രാജ്യത്തും ജയിലുകൾ വിചാരണതടവുകാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വളരേ പെട്ടേന്ന് ഒരന്വേഷണ ഏജൻസിയെ സഹായിക്കുന്ന സംവിധാനമാണ് നിരീക്ഷണം. അതായത് കൃത്യമായ തെളിവുകൾ പോലുമില്ലാതെ ഏതൊരു പൗരനേയും ചില സംശയങ്ങളുടെ പേരിൽ ഭരണകൂടത്തിനു ജയിലിലടയ്ക്കാൻ സാധിക്കും. എന്നാൽ അയാളുടെ കമ്പ്യൂട്ടർ അതിലൂടെ അയാൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇതെല്ലാം തെളിവല്ലേ എന്ന ചോദ്യം വീണ്ടും നിങ്ങൾക്കുയർത്താം ശരിയാണ് വ്യക്തമായ തെളിവായതിനെ നമുക്കെടുക്കാം. പക്ഷേ ഇന്ന് കമ്പ്യൂട്ടർ അധിഷ്ടിതമായി വീടുകളിൽ ഇരുന്നു തൊഴിൽ ചെയ്യുന്നവർ പോലും ധാരളമാണ്. ഇതിൽ പലർക്കും കൃത്യമായറിയാൻ സാധിക്കില്ല അവർ ഏതു ജോലിയുടെ ഭാഗമായാണ് നിൽക്കുന്നതെന്ന്, വളരെ ലഘുവായ ഒരുദ്ദാഹരണം പറയാം ട്രാൻസലേഷൻ ജോലിയിലേർപ്പെട്ടിരിക്കുന്ന ഒരാൾക്ക് പലപ്പോഴും അറിയാൻ കഴിയില്ല അയാൾ ചെയ്യുന്നത് ഏതു പുസ്തകത്തിൻ്റെ പകർത്തെഴുത്താണെന്ന് കാരണം പേജുകൾ പലപ്പോഴും ക്രമം തെറ്റിച്ചാണയാൾക്ക് ലഭ്യമാകുന്നത്.

Read Also  ആരുടെ മകനാണെന്നൊന്നും നോക്കില്ല; പാര്‍ട്ടിയില്‍ നിന്ന് തെറിപ്പിക്കുമെന്നു മോദി

അപ്പോൾ അടുത്തചോദ്യം നിങ്ങൾക്ക് ചോദിക്കാം

നിങ്ങൾ നിരീക്ഷണത്തിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമായി തെളിവുകളിലെന്ന് വ്യക്തമായാൽ വേറുതേ വിടില്ലേയെന്നുള്ള വാദം

ഇതും ശരിയാണ്.പക്ഷേ ഇവിടെ ഒരാളുടെ ഇൻ്റഗ്രറ്റിയെയാണ് മുൾമുനയിൽ നിർത്തുന്നത്. ഇത്തരം ചെറിയ കാര്യങ്ങൾ മുതൽ ഇപ്പോൾ പ്രശ്നമായിക്കൊണ്ടിരിക്കുന്നതായാണ് മനസിലാകുന്നത്.

നിങ്ങളുടെ സന്ദേശങ്ങളെയാണ് നിരീക്ഷിക്കുന്നത്.ഏത് തരം

സന്ദേശങ്ങളെയെന്നുള്ള സംശയത്തിനു കൃത്യമായ ഉത്തരം വാർത്താക്കുറിപ്പിൽ തന്നെ നൽകുന്നുണ്ട്. ഈ രാജ്യത്തുള്ള ഏതു കമ്പ്യൂട്ടറിൽ നിന്നും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിനോ അന്താരാഷ്ട്ര വിഭാഗത്തിനോ ഉടമയുടെ അറിവില്ലാത്തെ തന്നെ സന്ദേശങ്ങളിൽ ഇടപെടാമെന്നുതന്നെയാണ് വ്യക്തമാക്കുന്നത്.

2000 ത്തിൽ നിലവിൽ വന്ന  ഇൻഫോർമേഷൻ ടെക്നോളജി ആക്ടിൻ്റെ അറുപത്തിയൊൻപതാം സെക്ഷനിൽ ഒന്നാം സബ്സെക്ഷൻ പ്രകാരമാണ് ഇപ്പോൾ ഈ ഉത്തരവു നിലവിൽ വന്നിരിക്കുന്നത്.

കഴിഞ്ഞ നാലുവർഷങ്ങളായി ഇവിടത്തെ ജനാധിപത്യ പ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരുമെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തി സ്വാതന്ത്ര്യമെന്ന അവസ്ഥയുടെ എല്ലാം പരിധികളും ലംഘിക്കുന്നതാണ് ഭീകരപ്രവർത്തനം തടയുകയെന്നപേരിൽ ഗവണ്മെൻ്റ് അടിച്ചേൽപ്പിക്കുന്ന ഈ പുതിയ ഇടപെടൽ.

പ്രതിപക്ഷനേതാക്കാന്മാരെല്ലാവരും മോദിയുടെ ബിഗ് ബ്രദർ രോഗാവസ്ഥയെപ്പറ്റി പറഞ്ഞുതുടങ്ങി.രാജ്യമെന്നത് ഒരു ക്ലാസ്മുറിയാണെന്നും അച്ചടക്കം അടിച്ചേൽപ്പിക്കപ്പെടേണ്ടസംഗതിയാണെന്നുമുള്ള കാഴ്ചപ്പാടിൻ്റെ ഏറ്റവും അവസാനത്തെ ഇടപെടലാണ് ഇപ്പൊൾ മോദി സർക്കാരിൽ നിന്നും ഉണ്ടായിരിക്കുന്നത.

ഒരു ജാനധിപത്യ രാജ്യത്ത വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് ഭരണകൂടം കടന്നുകയറുമ്പോൾ നിലവിൽ പാലിക്കേണ്ട ചില മര്യാദകളാണ് ലംഘിക്കപ്പെടുന്നത്.യുദ്ധ ഭീഷണി ആഭ്യന്തര സുരക്ഷ ഇവയെല്ലാം പ്രാധാന്യമർഹിക്കുന്ന സംഗതികൾ തന്നെയാണെങ്കിലും ഇത്തരം അടിച്ചെൽപ്പിക്കൽ നടത്തുന്നതിനുമുൻപ് ഒരു പൊതു വിലയിരുത്തലിനും പൊതു മാനദണ്ഡത്തിനുമുള്ള അവസരങ്ങൾ നൽകേണ്ടത് തെരെഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന ഭരണക്രമത്തിൻ്റെ ഉത്തരവാദിത്വമാണ്.

കഴിഞ്ഞ ഓഗസ്റ്റ് 23ലെ  സുപ്രിം കോടതി വിധിയേ മറികടക്കുന്നതാണിപ്പോൾ കൊണ്ടുവന്നിരിക്കുന്ന ഈ പുതിയ ഇടപെടൽ.

സുരക്ഷാകാര്യങ്ങൾ പറഞ്ഞുകൊണ്ട് നിലവിൽ വരുന്ന ഇത്തരം നിയമങ്ങൾ എങ്ങനെയൊക്കെ സാധാരണ പൗരനമാരെ ബാധിക്കുമെന്നത് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു ഇപ്പോൾ തന്നെ താടി വളർത്തുന്നതും ക്യാമ്പസുകളിൽ കൂട്ടം ചേരുന്നതുമെല്ലാം നിരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ മാനസികാവസ്ഥപോലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണെന്നു നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ പോലും ഒരോഫീസർക്ക് ഈ നിയമം ഉപയോഗിക്കാം എന്നവസ്ഥയിലാണിതിപ്പോൾ എത്തിനിൽക്കുന്നത്.

ഇനി ഒരു സേവന ദാതാവ് വ്യക്തിഗതമായ ഡേറ്റഅന്വേഷ ഏജൻസിക്ക് നൽകാൻ തയാറാകാതിരുന്നാൽ അവർക്കെതിരെ നിയമപരമായ നടപടിയെടുക്കാനും ഈ നിയമം അനുവാദം നലകുന്നു.

ഇനിനുമുൻപ് തന്നെ  1885ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ടും 2000ലെ ഇൻഫോർമേഷൻ ടെക്നോളജി ആക്ടും നിയമപരമായി പലവിധത്തിലുള്ള ആനുകൂല്യങ്ങളും അന്വേഷണ വിഭാഗങ്ങൾക്കു നൽകുന്നുണ്ടായിരുന്നു.

ആദ്യനിയമപ്രകാരം  ഫോൺ വിളികളെയും സന്ദേശങ്ങളേയും നിരീക്ഷിച്ചുകൊണ്ടിടപെടാനും രണ്ടാമത്തെ നിയമപ്രകാരമൊരു കമ്പ്യൂട്ടറിലുള്ള ഡാറ്റയെ കുറിച്ചും ഇൻ്റർ നെറ്റ് ഉപയോഗത്തെപ്പറ്റിയുമെല്ലാം വിശകലനം ചെയ്യാനുള്ള അനുവാദം നൽകുന്നുണ്ട്.

2009ലെ ഐ ടി നിയമപ്രകാരം (rule 4 of IT) ഹോം സെക്രട്ടറിക്ക് ഇത്തരം കാര്യങ്ങളിലിടപെടാനനുവാദം നൽകുന്നുണ്ട്.

Read Also  ഞങ്ങളെ തികച്ചും ഒറ്റപ്പെടുത്തുന്നു ബി.ജെ.പി സർക്കാർ കാശ്മീരി പണ്ഡിറ്റുകൾ എതിർപ്പുമായി രംഗത്ത്.

എന്നാൽ 2009 മുതൽ നിയമം പ്രാബല്യത്തിലുണ്ടെങ്കിലും ആർക്കൊക്കെ വ്യക്തമായിടപെടാമെന്നുള്ളതിൽ അവ്യക്തതയുണ്ടായിരുന്നു.

ഒരു കാര്യം വളരെ വ്യക്തമാണ് ഇനി ഗവണ്മെൻ്റ് നിരന്തരമായി സേവനദാതാക്കലോട് വ്യക്തിഗത വിവരങ്ങൾ ആരാഞ്ഞുകൊണ്ടിരിക്കും. ഗൂഗിൽ ഫേസ് ബുക്ക് തുടങ്ങിയ കമ്പനികൾ വ്യക്തമാകിയതനുസരിച്ച് 2018 ജനുവരി മുതൽ ജൂൺ വരെ ഏതാണ്ട് 16580 തവണ യൂസേഴ്സിൻ്റെ വിവരങ്ങൾ ചോദിച്ചിരുന്നതായി കാണുന്നു.ഏതു തരത്തിലൂള്ള വിവരങ്ങളാണ് കൈമാറിയതെന്നുപോലും ലഭ്യമല്ല.

നമ്മൾ ഭരണകൂട ഭീകരതയെ ഭയപ്പെട്ടു തുടങ്ങേണ്ടിയിരിക്കുന്നു. ഇന്ത്യ എൻ്റെ രാജ്യമാണ് എന്ന സങ്കൽപ്പത്തിൽ പോലും വിശ്വാസമില്ലെന്ന് ഭരണകർത്താക്കൾ സംശയിക്കുമ്പോൾ

Spread the love

Leave a Reply