Friday, May 27

ആഞ്ഞടിക്കുന്ന നാശം, ഗജ കൊടുങ്കാറ്റ് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം

വെള്ളിയാഴ്ച തമിഴ്നാട്ടില്‍ ആഞ്ഞടിച്ച ഗജ കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. ഏകദേശം ഇരുപതോളം പേര്‍ ഇതിനകം മരണപ്പെട്ടു. 81,948 പേരെ 471 ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിച്ചു. മരങ്ങള്‍ കട പുഴകിപ്പോയി. പലയിടത്തും മണ്ണിടിച്ചിലും ഉണ്ടായി.

കേരളത്തിലും ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കനത്ത മഴ മൂന്നാറില്‍ സ്ഥിതിഗതികള്‍ താറുമാറാക്കി. മൂന്നാറിനടുത്ത് വട്ടവടയില്‍ മമ്മലിലും എടമലിലും മണ്ണിടിച്ചിലുണ്ടായി.

കൊച്ചി-ധനുഷ്കോടി പാതയില്‍ ഗതാഗതം ഭാഗികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇന്ന് കേരളത്തിലും ഗജയുടെ ഫലമായി ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. എറണാകുളത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യയുണ്ടെന്നാണ്കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലും കനത്ത മഴയ്ക് സാധ്യതയുണ്ട്.

 

Spread the love
Read Also  ഒരു അഡൽറ്റ് സവാരി

Leave a Reply