Thursday, January 20

ഭരണകൂട ദളിത്‌ വേട്ട തുടരുന്നു; ദളിത്‌ നേതാവ് സുശീൽ ഗൗതം ഉൾപ്പടെ 6 പേർ അറസ്റ്റിൽ

ഭരണകൂട അതിക്രമങ്ങളെ ചോദ്യം ചെയ്യുകയും രാജ്യത്ത് വിമതസ്വരം ആയിരിക്കുകയും ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്.

യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ  ഉൾഡെപുർ ഗ്രമത്തിൽ സവർണ്ണ സമുദായമായ താക്കൂർ വിഭാഗത്തിലെ ചെറുപ്പക്കാർ ദളിത്‌ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്, തടഞ്ഞതിന്റെ പേരിൽ രോഹിത് എന്ന 19 വയസുള്ള ദളിത്‌ യുവാവിനെ ഈ മാസം 9ന് താക്കൂർ വിഭാഗം ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ഈ മാസം 20ന് മീററ്റിൽ വിളിച്ചു ചേർത്ത ദളിത്‌ മഹാപഞ്ചായത്തിൽ ആഗസ്റ്റ്‌ 30നകം കുറ്റവാളികളെ പിടികൂടിയില്ലെങ്കിൽ പട്ടിണി സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നു.

നേരത്തേ പ്രദേശത്തെ ബിജെപി നേതൃത്വം രാഹുലിന്റെ കൊലയുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ വീട്ടുകാരുടെ അടുത്ത് സമ്മർദ്ദം ചെലുത്തിയിരുന്നു.

രാഹുലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകുക, കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുക, സവർണ്ണ വിഭാഗം ഇവർക്കെതിരെ നൽകിയിരിക്കുന്ന പരാതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സ്റ്റുഡന്റസ് ഡെമോക്രറ്റിക് ഫ്രണ്ട് പ്രസിഡന്റ് സുശീൽ ഗൗതം ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടിരുന്നത്. തങ്ങൾ നിശ്ശബ്ദരായിരിക്കില്ലെന്നും ആഗസ്റ്റ് 30നകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ദളിത്‌ മഹാ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഗൗതം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത്തരമൊരു സഹചര്യത്തിലാണ് സുശീൽ ഗൗതം ഉൾപ്പടെ 6 പേരെ യോഗി ആദിത്യനാഥ്‌ സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭീമ കൊരേഗാവ് അനുസ്മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകാരായ വരവര റാവു, സുധാ ഭരദ്വാജ്, അരുൺ ഫെറാറിയ, ഗൗതം നവ്‌ലഖ, വെർണോൺ ഗോൺസാൽവസ് എന്നിവരെ പൂനൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോഴത്തെ അറസ്റ്റിനെ മനുഷ്യാവകാശ പ്രവർത്തകർ വിലയിരുത്തുന്നത്.

 

Spread the love
Read Also  ഭീമ കൊറേഗാവ്; ആക്റ്റിവിസ്റ്റുകളുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകൾ