Thursday, January 20

പതിനെട്ടാം പടി കയറാൻ ദളിത് യുവതി; കേരള ദലിത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മഞ്ജുവാണ് മല ചവിട്ടാൻ പോകുന്നത്

കേരള ദലിത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മഞ്ജു പതിനെട്ടാം പടി ചവിട്ടാനുള്ള തയ്യാറെടുപ്പുകളുമായി പമ്പയിലെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ മഞ്ജു ഇരുമുടിക്കെട്ടുമായി മാലയിട്ടാണ് പമ്പയിലെത്തിയത്. 38കാരിയായ മഞ്ജു താൻ വിശ്വാസിയാണെന്നും അയ്യപ്പ ഭക്തയാണെന്നും തനിക്ക് മല കയറണം എന്നും പൊലീസിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഐ.ജിമാരായ മനോജ് എബ്രഹാമും ശ്രീജിത്തും പമ്പയിലെത്തിയിട്ടുണ്ട്.

സുരക്ഷ സംബന്ധിച്ച പ്രശനങ്ങളും പ്രതിഷേധങ്ങളും പോകുന്ന വഴികളിൽ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചെങ്കിലും തനിക്ക് മല കയറണമെന്ന ഉറച്ച നിലപാടാണ് മഞ്ജു സ്വീകരിച്ചത്. ഇതോടെ പൊലീസ് സുരക്ഷ ഉറപ്പ് വരുത്താമെന്ന് അറിയിക്കുകയായിരുന്നു. അതേസമയം പ്രതിഷേധക്കാർ സംഘടിക്കുന്നതായാണ് വിവരം. സന്നിധാനത്ത് ഉൾപ്പടെ കനത്ത മഴ പെയ്യുന്നതും പെട്ടന്ന് ഇരുട്ട് പരക്കുമെന്നുള്ളതും  സുരക്ഷ ഭീഷണിയുടെ കാര്യത്തിൽ പോലീസിനെ കുഴയ്ക്കുന്നുണ്ട് 

മഞ്ജു പതിനെട്ടാം പടി ചവിട്ടുകയാണെങ്കിൽ അത് ഈ നാട്ടിലെ സവർണ്ണ ഹിന്ദുത്വത്തിന്റെ മുഖത്തുള്ള ചവിട്ടാണെന്നും ഒരു ദളിത് യുവതി കേരള നവോഥാനത്തിന്റെ ചരിത്രത്തിലേക്ക് സവർണ്ണതയെ മറിച്ചിട്ട് നടന്ന് കയറുന്ന കയറ്റമായിരിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ചർച്ച ആരംഭിച്ചു കഴിഞ്ഞു.

Spread the love
Read Also  ശബരിമലയില്‍ ഉടന്‍ സന്ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി

Leave a Reply