Saturday, January 29

ബി ജെ പി സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനാല്‍ പാര്‍ട്ടി വിടുന്നു ; ദലിത് എം പി സാവിത്രി ഫൂലെ

ബി ജെ പി സമൂഹത്തെ പല തട്ടുകളായി വിഭജിക്കുന്നതിനാല്‍ ഇനി ഈ പാര്‍ട്ടിയില്‍ നില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചു സാവിത്രി ഫൂലെ എം പി പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചു. സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ട്‌ വലിയ ദ്രോഹങ്ങളാണ് ബി ജെ പി ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയും  സാമൂഹ്യവിരുദ്ധമായ  ഈ പാര്‍ട്ടിയില്‍ തുടരാന്‍ വയ്യ എന്നാണു ഉത്തര്‍പ്രദേശില്‍നിന്നുള്ള എം പി യായ ഫൂലെ പറയുന്നത്. 

പാര്‍ട്ടി ദളിതരോട് പല തരത്തിലുള്ള അതിക്രമങ്ങള്‍ തുടരുന്നതില്‍ കഴിഞ്ഞ ദിവസം സാവിത്രി ഫൂലെ ശക്തമായി പ്രതികരിച്ചിരുന്നു. ഹനുമാന്‍ ആദിവാസി  ദളിതനാനെന്നു നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതു വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ഹനുമാന്‍ ദളിതനും  മനുവാദികളുടെ അടിമയുമായിരുന്നെന്നും ബഹ്രൈച്ചനില്‍ നിന്നുള്ള എം പി യായ സാവിത്രി അഭിപ്രായപ്പെട്ടിരുന്നു. 

ദളിതരെയും പിന്നോക്കക്കാരെയും കുരങ്ങന്മാരെന്നും രാക്ഷസന്മാരെന്നുമാണ് വിളിക്കപ്പെടുന്നതെന്നും സാവിത്രി ആരോപിച്ചു. ദലിതനായ ഒരു മനുഷ്യനായിരുന്നു ഹനുമാന്‍. ശ്രീരാമന് വേണ്ടി എല്ലാ സഹായവും ചെയ്തുകൊടുത്തിട്ടും ഹനുമാനെ ഒരു കറുത്തിരുണ്ട മുഖവും വാലും നല്‍കി ഒരു  കുരങ്ങനാക്കി ചിത്രീകരിക്കുകയാണ് മനുവാദികള്‍ ചെയ്തത്. ഇത്രയും കാലമായിട്ടും നമ്മള്‍ ദളിതനെ മനുഷ്യനായി കാണുന്നില്ല. അവര്‍ ബി ജെ പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു.

ഈയിടെയായി  ദലിത് വിഭാഗം ബി ജെ പിയില്‍ നിന്നു   കൊഴിഞ്ഞുപോക്ക് തുടരുന്നത് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്  

Spread the love
Read Also  അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി മന്ത്രിയുൾപ്പെടെ 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു.

Leave a Reply