Monday, January 24

നൃത്തച്ചുവടുകളെ കളിയാക്കിയതിന് ഡാൻസ് മാസ്റ്ററെ വെടിവെച്ചുകൊന്നു.

തെരുവീഥിയിലൂടെ നടത്തിയ മതഘോഷയാത്രയിൽ തെറ്റായ രീതിയിൽ നൃത്തച്ചുവടു വെച്ചതിനെ കളിയാക്കിയതിൽ രോഷം പൂണ്ട ആൾക്കുട്ടത്തിലോരാള്‍ നൃത്താദ്ധ്യാപകനെ വെടിവെച്ചുകൊന്നു.

ദില്ലിയിൽ ബുധനാഴ്ച  രാത്രിയിലാണ് സംഭവം നടന്നത്. യുവാവായ നൃത്താധ്യാപകൻ അത്താഴത്തിനു ശേഷം സുഹൃത്തുക്കളുമൊത്ത് തിരക്കുപിടിച്ച തെരുവിലൂടെ നടക്കുകയായിരുന്നു. ഒരു ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ അതുവഴി ഒരു മത ഘോഷയാത്ര കടന്നു വന്നു. ഇതിൽ പങ്കെടുത്ത ആൾക്കൂട്ടം വികലമായി നൃത്തം ചെയ്തതു ശ്രദ്ധയില്‍ പെട്ടപ്പോള്‍  എന്തോ ഒരു കമൻ്റ് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

ആൾക്കൂട്ടം യുവാവിനെ വളയുകയും അതിലൊരാൾ വെടിയുതിർക്കുകയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടുകാർക്ക് മനസ്സിലായില്ല. ധരിച്ചിരുന്ന  ടീഷർട്ടിൽ രക്തം പടരുന്നതുകണ്ടപ്പോഴാണ് ഡാൻസ് മാസ്റ്റർക്ക് വെടിയേറ്റതാണെന്ന് ബോധ്യമായത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. 

 

Spread the love
Read Also  സ്മൃതി ഇറാനിക്ക് വേണ്ടി പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെ വെടിവച്ച് കൊന്നു

Leave a Reply