Sunday, January 16

മാതൃഭൂമിയെക്കാള്‍ നട്ടെല്ല് ഡിസിക്കുണ്ട്: എസ് ഹരീഷിന്റെ മീശ പ്രസിദ്ധീകരിച്ചു

സംഘപരിവാര്‍ സൈബര്‍ ഗുണ്ടകളുടെ ഭീഷണിയെ തുടര്‍ന്ന് മൂന്ന് ലക്കത്തിന് ശേഷം മാതൃഭൂമി വാരിക പ്രസിദ്ധീകരണം നിറുത്തിവച്ച എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ കോട്ടയം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. സൈനുല്‍ ആബിദിന്റെ കവര്‍ ഡിസൈനോടെയാണ് മീശ പുറത്തിറങ്ങിയിരിക്കുന്നത്. സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിക്കുകയാണെന്ന് വരുത്തിത്തീര്‍ത്താണ് മാതൃഭൂമി വാരിക പ്രസിദ്ധീകരണം നിറുത്തിയത്.

തിങ്കളാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ എഴുതപ്പെട്ട മുഖപ്രസംഗം ഒഴികെ നോവല്‍ പിന്‍വലിക്കുന്നതിന് മാതൃഭൂമി പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കിയിരുന്നില്ല. ഏതായാലും സംഘപരിവാര്‍ ഗുണ്ടകളുടെ ഭീഷണി വകവെക്കാതെയാണ് ഡിസി ബുക്‌സ് ഇപ്പോള്‍ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘എസ് ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെ പോലെ ഡിസി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസിദ്ധീകരണം നിര്‍വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടുമൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവളെ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വികെഎന്നിന്റെയോ ചങ്ങമ്പുഴയുടെയോ വിടിയുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വ്‌ന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വഹിക്കുന്നു,’ എന്ന് ഡിസി ബുക്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

മീശ നോവല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ സംഘപരിവാര്‍ ഗുണ്ടകളുടെ ഭീഷണി പ്രസാധകര്‍ക്കെതിരെയും ഉയര്‍ന്നിരുന്നു. ഫോണില്‍ ഭീഷണിപ്പെടുത്തിയവരുടെ നമ്പര്‍ സഹിതം ഡി സി ബുക്‌സ് ഉടമ രവി ഡി സി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ നോവലിനെതിരെയും ഹരീഷിന്റെ കുടുംബത്തിനെതിരെയും പോസറ്റ് ഇട്ടവര്‍ തന്നെയാണ് ഇതിനു പിന്നില്‍ എന്താണ് സൂചന. ഡി സി യുടെ പരാതി ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഇതു ംബന്ധിച്ചു അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

എസ് ഹരീഷിന്റെ `മീശ` നോവൽ ഡിസി പുസ്തകമാക്കുന്നു: പ്രസാധകന്‌ നേരെയും ഫോൺ ഭീഷണി

എസ് ഹരീഷിനെതിരെ ഫോണില്‍ അസഭ്യവര്‍ഷം; ഒരാള്‍ അറസ്റ്റില്‍

ഹരീഷിനെ ആക്രമിച്ചപ്പോള്‍ മാതൃഭൂമി മൗനം പാലിച്ചു; ഹരിദാസ് കരിവെള്ളൂര്‍

എല്ലാം ഹരീഷിന്റെ തലയില്‍ കെട്ടിവച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ്: ആനകളെയും തെളിച്ചുവരുന്ന ‘ട്രൂക്കോപ്പി’

Spread the love
Read Also  സംഘി പരാജയം ബാലേ: `മീശ'യിൽ സുപ്രീം കോടതിയിൽ നടന്നത്