Monday, January 24

‘ജഡ്ജി ലോയയെ റേഡിയോ ആക്ടിവ് ഐസോടോപ്പ് ഉപയോഗിച്ച് കൊലപ്പെടുത്തി ‘

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഹൈക്കോടതി  ജഡ്ജി ജസ്റ്റീസ് ബി പി  ലോയയുടെ മരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ കോടതിയിലേയ്ക്ക്. സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം നടക്കുന്ന കാലയളവില്‍ ജഡ്ജി ലോയ മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്നും റേഡിയോ ആക്ടീവ് ഐസോടോപ്പിന്‍റെ സഹായത്തോടെ കൊലപ്പെടുത്തിയതാണെന്നും ചൂണ്ടിക്കാട്ടി നാഗ്പൂര്‍ കോടതിയില്‍ അഭിഭാഷകന്‍റെ ഹര്‍ജി. തന്‍റെ ജീവന് ഭീഷണിയുള്ളതായി അദ്ദേഹം വെളിപ്പെടുത്തുന്നു  

വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഒരു ഉന്നത വ്യക്തി ജഡ്ജി ലോയയെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഈ വസ്തുതമുൻ നിർത്തി വിവരങ്ങൾ കൈമാറാനായി 2013 ഒക്ടോബറിലെ റിട്ടയേഡ് ജഡ്ജി പ്രകാശ് ത്രോംബയും അഭിഭാഷകനായ ശ്രീകാന്ത് ഖടൽക്കറും വഴി ജഡ്ജി ലോയ തന്നെ സമീപിച്ചിരുന്നതായി അഭിഭാഷകൻ പറയുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുള്ള ഉന്നതരാണ് തന്നെ ഭീഷണിപ്പെടുത്തുന്നത് എന്ന് ലോയ വെളിപ്പെടുത്തിയിരുന്നു. സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഒരു ‘വിധിന്യായ’ത്തിന്റെ പകർപ്പ് അവർ നൽകിയ വിവരം ലോയ പറഞ്ഞതായി അഭിഭാഷകനായ മഹാദിയോറാവു വെളിപ്പെടുത്തുന്നു. ഇതിന്റെ കോപ്പി അദ്ദേഹം ജഡ്ജിയായ തോംറയ്ക്കും മഹാദിയോ റാവുവിനും നൽകിയിരുന്നു. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ടു നിർണായകമായ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഖാഡെൽക്കർ 2015 ഒക്ടോബർ 29 നു ദുരൂഹമായ സാഹചര്യത്തിൽ മരിച്ചു. നാഗ്പൂർ ജില്ലാകോടതിയുടെ മുകളിൽ നിന്നും ചാടി മരിച്ചു എന്നാണു എഫ് ഐ ആർ.

2016 ൽ ജൂൺ എട്ടിന് മഹാദിയോ റാവുവിന്റെ നാഗ്പൂർ ഓഫിസിനു മുകളിൽ കമ്പിപാരകളും കനമുള്ള പൈപ്പുകളും വലിച്ചെറിഞ്ഞിരുന്നു. അന്ന് അവിടെയില്ലാതിരുന്നതിനാൽ പരിക്കൊന്നും പറ്റിയില്ല. ഇത് സംബന്ധിച്ച് അജ്‌നി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പക്ഷെ പോലീസ് ഇതിന്റെ ഒരു രേഖയും സൂക്ഷിച്ചില്ല.

പിന്നെയും ലോയയുടെ മരണവുമായി ബന്ധപ്പെട്ടു വിവരാവകാശകമ്മീഷനിൽനിന്നും പല രേഖകളും ആവശ്യപ്പെട്ടു. പക്ഷെ ഭീഷണികൾ ലഭിച്ചുകൊണ്ടിരുന്നതായും മഹാദിയോ റാവൂ പറയുന്നു. ജഡ്ജി ലോയയുടെയും ത്രോംബയുടെയും ഖഡൽക്കർ എന്നിവരുടെയും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും റേഡിയോ ആക്റ്റീവ് ഐസോടോപ് ന്റെ തെളിവുൾപ്പെടെ എല്ലാ രേഖകളും നൽകാനായി തനിക്ക് ഉന്നത നേതാവായ സൂര്യകാന്ത്‌ ഗജാനൻ ലോലേജ്‌ 200 കോടി രൂപ വാഗ്ദാനം ചെയ്തതായും അദ്ദേഹം പറയുന്നു. തൻ്റെ ജീവന് ഭീഷണി നിലനില്ക്കുന്നതായി അഭിഭാഷകൻ വെളിപ്പെടുത്തുന്നു.

Spread the love
Read Also  ജസ്റ്റിസ് ലോയയ്ക്ക് പിന്നാലെ ; ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തി

Leave a Reply