Saturday, January 29

സര്‍ക്കാര്‍ ജോലിയും ധനസഹായവും നല്‍കും ; സനല്‍ കുമാറിന്‍റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു

നെയ്യാറ്റിന്‍കരയില്‍ ഡി വൈ എസ് പി യുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്‍റെ ഭാര്യ വിജി  നടത്തിവന്ന സമരം ഒത്തുതീര്‍പ്പിലെത്തി. വിജിയ്ക്കു സ്ഥിരമായി സര്‍ക്കാര്‍ ജോലിയും സനല്‍ കുമാറിന്‍റെ മരണത്തിനുള്ള നഷ്ടപരിഹാരമായി സാമ്പത്തിക സഹായവും നല്‍കാമെന്നു ചര്‍ച്ചയിലൂടെ പരിഹാരമായി. സി എസ് ഐ സഭയുടെ മധ്യസ്ഥതയിലാണ് ഒത്തു തീര്‍പ്പിന് പരിഹാരമായത്. 

22 ദിവസമായി വിജി  സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസം സമരം പുതിയ ദുഃഖ മണി മുഴക്കി പ്രതിഷേധിച്ചിരുന്നു. വീടടക്കം ജപ്തിയില്‍ എത്തിയ സാഹചര്യത്തിലാണ് ഇത്തരം ഒരു സമരം ആരംഭിച്ചത്. നാളെ വഞ്ചന മതില്‍ തീര്‍ക്കാന്‍ പദ്ധതി തയ്യാറാക്കിയ സാഹചര്യത്തിലാണ് സി എസ് ഐ സഭ ചര്‍ച്ചയ്ക്ക് ശ്രമിച്ചത്. 

Spread the love
Read Also  സനല്‍ കുമാര്‍ വധം ; ഡി വൈ എസ് പി യുടെ സുഹൃത്തിന്‍റെ മകനും മറ്റൊരാളും അറസ്റ്റില്‍

Leave a Reply