Monday, January 24

 ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കുടിക്കാത്ത ശിശുക്കളില്‍ മരണസാധ്യത കൂടുതല്‍

ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കുടിച്ചില്ലെങ്കില്‍ നവജാതശിശു മരിക്കാനുള്ള സാധ്യത ഏറെയാണെന്ന് പഠനം. ലോകാരോഗ്യ സംഘടനയും യൂനിസെഫും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ‘ലോക മുലപ്പാല്‍ വാരാഘോഷ’ത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തെ 76 അവികസിത-വികസ്വര രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍  78 ദശലക്ഷം നവജാതശിശുക്കള്‍ ജനിച്ചയുടന്‍ മുലപ്പാല്‍ കുടിക്കാത്തതിനെ തുടര്‍ന്ന് മാരകരോഗങ്ങളുടെ പിടിയിലാണെന്നും പറയുന്നു.

ഈ രാജ്യങ്ങളില്‍ 20 ശതമാനം കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ജനിച്ചയുടന്‍ മുലപ്പാല്‍ ലഭിക്കുന്നത്. പിന്നാക്ക മേഖലകളായ കിഴക്കും തെക്കുമുള്ള ആഫ്രിക്കന്‍ മേഖലകളിലെ പ്രദേശങ്ങളില്‍ ഭൂരിഭാഗം നവജാതശിശുക്കള്‍ക്കും ജനിച്ചയുടന്‍ തന്നെ മുലപ്പാല്‍ നല്‍കുന്നുണ്ട്. ഇവിടങ്ങളില്‍ ശിശുമരണ നിരക്ക് കുറവാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പസഫിക് രാജ്യങ്ങളിലും ഇത്തരത്തില്‍ മുലപ്പാല്‍ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 30 ശതമാനത്തില്‍ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Spread the love
Read Also  നിനക്ക്; കെ പി ചന്ദ്രന്റെ കവിത