Wednesday, January 19

ബിജെപി താത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രങ്ങൾ പോലും ഒഴിവാക്കി കോൺഗ്രസ് സർക്കാർ

രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ കയറിയതിനെ പിന്നാലെ ഭരണ സംവിധാനങ്ങളിൽ അടിമുടി പരിഷ്‌ക്കരണ നടപടികളുമായി സർക്കാർ മുന്നോട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഔദ്യോഗിക രേഖകളില്‍ നിന്നുമെല്ലാം ബി.ജെ.പി താത്വികാചാര്യൻ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രം മാറ്റാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയം ഭരണ ഏജന്‍സികള്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കൈമാറി.

2017 ഡിസംബറില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടു വന്ന ഉത്തരവ് റദ്ദാക്കിയാണ് കോൺഗ്രസ് സർക്കാരിന്റെ നീക്കം. രാജസ്ഥാന്‍ പ്രിന്റിങ് ആന്റ് സ്റ്റേഷനറി വകുപ്പാണ് സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ഡിവിഷനല്‍ കമ്മീഷണര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് ഉത്തരവ് കൈമാറിയത്.

സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം നടന്ന ആദ്യത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ഔദ്യോഗിക കത്തുകളില്‍ ഉപാധ്യായയുടെ ചിത്രം മാറ്റി പകരം ദേശീയ പ്രതീകമായ അശോക സ്തംഭം പതിപ്പിക്കാൻ തീരുമാനമായിരുന്നു. കൂടാതെ ബിജെപി സർക്കാർ പാഠപുസ്തകങ്ങളിൽ നിന്നുൾപ്പെടെ ഒഴിവാക്കിയ സ്വാതന്ത്ര്യ സമര നേതാക്കളായ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും സംഭാവനകൾ തിരികെ കൊണ്ട് വരാനും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു.

Spread the love
Read Also  തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ പുതിയ നേതാവാണ് ഷബാന ആസ്മി: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

Leave a Reply