Friday, May 27

കത്‍വ കേസിൽ നിന്നും ദീപിക സിംഗ് രജാവതിനെ ഒഴിവാക്കി; കേസുമായി ബന്ധപ്പെട്ട് ഹാജരായത് രണ്ട് തവണ മാത്രം

കത്‍വ കൂട്ടബലാത്സംഗ കേസിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബം കേസുമായി ബന്ധപ്പെട്ട് ദീപിക സിംഗ് രജാവതിനെ അഭിഭാഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കി. കേസിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് യൂസഫ് കോടതിയെ സമീപിച്ചു. കേസ് ഏറ്റെടുത്ത ദീപിക സിംഗ് രജാവത് കേസിൽ നേരാവണ്ണം ഹാജരാവാത്തതാണ് ഒഴിവാക്കാൻ കാരണമെന്ന് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. 110 ഹിയറിംഗ് നടന്നതിൽ രണ്ട് തവണ മാത്രമാണ് കൊല്ലപ്പെട്ട പെൺകുട്ടിയെ പ്രതിനിധീകരിച്ച് ദീപിക സിംഗ് കോടതിയിൽ ഹാജരായത്. തങ്ങളുടെ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകയ്ക്ക് വധഭീഷണിയുള്ളതായും ഇതും കേസിൽ നിന്ന് അഭിഭാഷകയെ ഒഴിവാക്കാൻ കാരണമായതായി പത്താൻകോട്ട് സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. കേസില്‍ ഹാജരാകാന്‍ അഭിഭാഷകയ്ക്ക് നല്‍കിയ വക്കാലത്ത് ഇതോടെ കുടുംബം പിൻവലിച്ചു.

കേസുമായി ബന്ധപ്പെട്ട് ദീപിക സിംഗിന് ലഭിച്ചത് അന്താരാഷ്ട്ര പ്രശസ്തി. എന്നാൽ വീട്ടുകാർ ഫീസ് നൽകുന്നില്ലെന്നും പോക്കറ്റിൽ നിന്ന് പണം എടുത്താണ് കേസിന് വേണ്ടി രണ്ട് തവണ ഹാജരായത് എന്നും ദീപിക സിംഗ്. അതി രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി വൈകിയേ വീട്ടിൽ എത്തുകയുള്ളൂ. ദൂരക്കൂടതലാണ് കേസിൽ ഹാജരാവാത്തതിനുള്ള ദീപിക സിംഗിന്റെ ന്യായം.

കത്‍വ കേസ് ദീപിക സിംഗ് സ്വയം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം ദീപിക സിംഗിനെ പ്രശംസിച്ച് രംഗത്ത് വരികയും ഇന്ത്യൻ മെർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ടറി ലേഡീസ് വിങ്ന്റെ വുമൺ ഓഫ് ദി ഇയർ പുരസ്ക്കാരം നേടുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തിൽ എമ്മ വാട്ട്സൺ ഉൾപ്പടെയുള്ളവർ ഇവരെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

“ആരും കേസ് ഏറ്റെടുക്കാനില്ലാത്തപ്പോൾ താനാണ് കേസ് ഏറ്റെടുത്തത്. സങ്കടകരമായ ദിവസങ്ങൾ കടന്ന് പോയപ്പോൾ അവർ എന്നെ ഒഴിവാക്കി. അതിന് കാരണം ഇത്രേയുള്ളൂ ഞാൻ കേസുമായി ബന്ധപ്പെട്ട ട്രയലിൽ പങ്കെടുത്തട്ടില്ല. ഞാൻ അവരെ കുറ്റപ്പെടുത്തില്ല. കാരണം ഇത് എല്ലാ മനുഷ്യരുടെയും ജീനിൽ ഉള്ളതാണ്” ദീപിക സിംഗ്

മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കേസിന്റെ കാര്യങ്ങൾ ഏൽപ്പിച്ചതായി പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തെ നിശിതമായി വിമർശിച്ച് ദീപിക സിംഗ് രംഗത്തെത്തി. പെൺകുട്ടിയുടെ കുടുംബത്തെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതാണെന്നും തന്നെ ഒഴിവാക്കിയ സംഭവം നിർഭാഗ്യകരമാണെന്നും അവർ പ്രതികരിച്ചു. താൻ കേസിന്റെ ട്രയലിൽ പങ്കെടുക്കാത്തത് വളരെ നിസ്സാരവൽക്കരിച്ചാണ് ദീപിക സിംഗ് മറുപടിയുമായി രംഗത്ത് വന്നത്. 110 ഹിയറിംഗ് നടന്നതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇവർ പങ്കെടുത്തിരുന്നുള്ളൂ. അതിന് കാരണം കേസുമായി ബന്ധപ്പെട്ട് അതി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങണമെന്നും രാത്രി വൈകി മാത്രമേ തിരികെ വീട്ടിൽ എത്തുകയുള്ളൂ എന്നുമാണ്. ജമ്മുവിൽ നിന്ന് പത്താൻകോട്ടിലേയ്ക്ക് 150 -200 കിലോമീറ്ററോളം ദൂരം ഉണ്ടെന്നും ഈ കേസിൽ അറ്റൻഡ് ചെയ്‌താൽ താൻ ഫീസ് മേടിച്ച കേസുകളിൽ തനിക്ക് ഹാജരാകാൻ കഴിയില്ലെന്നുമാണ് ദീപിക സിംഗ് പറഞ്ഞത്. കത്‍വ പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും താൻ ഫീസ് മേടിക്കുന്നില്ലെന്നും അതിനാൽ തന്നെ തന്റെ പോക്കറ്റിൽ നിന്ന് പണം എടുക്കേണ്ടി വരുന്നതായും ദീപിക സിംഗ് പറഞ്ഞു.

110 ഹിയറിംഗ് നടന്ന കേസിൽ ദീപിക സിംഗ് ഹാജരായത് രണ്ട് തവണ മാത്രം

“ആരും കേസ് ഏറ്റെടുക്കാനില്ലാത്തപ്പോൾ താനാണ് കേസ് ഏറ്റെടുത്തത്. സങ്കടകരമായ ദിവസങ്ങൾ കടന്ന് പോയപ്പോൾ അവർ എന്നെ ഒഴിവാക്കി. അതിന് കാരണം ഇത്രേയുള്ളൂ ഞാൻ കേസുമായി ബന്ധപ്പെട്ട ട്രയലിൽ പങ്കെടുത്തട്ടില്ല. ഞാൻ അവരെ കുറ്റപ്പെടുത്തില്ല. കാരണം ഇത് എല്ലാ മനുഷ്യരുടെയും ജീനിൽ ഉള്ളതാണ്” ദീപിക സിംഗ് ട്വിറ്ററിൽ കുറിച്ചു.

Read Also  'നിനക്ക് ശവക്കുഴി ഇവിടെ തോണ്ടും' കത്വ അഭിഭാഷക ദീപികയ്ക്കെതിരെ അതിക്രമവുമായി ഹിന്ദുത്വവാദികൾ

എന്നാൽ ദീപിക സിംഗിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് മലയാള മാധ്യമങ്ങൾ നൽകിയത് ദീപിക സിംഗിന്റെ നേരെയുള്ള ബലാൽസംഗ ഭീഷണിയും വധഭീഷണിയും കണക്കിലെടുത്താണ് കുടുംബം ഒഴിവാക്കിയത് എന്നാണ്. എന്നാൽ കുടുംബവുമായി കേസുമായി പൂർണ്ണമായി സഹകരിക്കാത്തതാണ് കേസിൽ നിന്ന് ഒഴിവാക്കുന്നതിന് കാരണമായി പെൺകുട്ടിയുടെ പിതാവ് പറയുന്നത്.

കഴിഞ്ഞ ജനുവരി 10ന് രസനയിലെ വീടിന് സമീപത്തുനിന്നുമാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷം ജനുവരി 17ന് വനപ്രദേശത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു പ്രദേശത്തെ ഭൂരിപക്ഷമായ ഹിന്ദുസമുദായത്തില്‍പ്പെട്ട പ്രതികള്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂരപീഡനത്തിനിരയാക്കിയത്.

മലയാള മാധ്യമങ്ങൾ നൽകിയത് ദീപിക സിംഗിനെതിരെയുള്ള വധഭീഷണിയെ തുടർന്നാണ് കേസിൽ നിന്ന് ഒഴിവാക്കിയത് എന്നാണ്. എന്നാൽ ദീപിക സിംഗ് കേസിന്റെ നടത്തിപ്പുമായി സഹകരിക്കാത്തതിനാലാണ് കുടുംബം കേസിൽ നിന്നും ഒഴിവാക്കിയതെന്ന് പെൺകുട്ടിയുടെ പിതാവ്.

കുട്ടിയെ മയക്കുമരുന്ന് നല്‍കി നിരവധി തവണ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കുറ്റപത്രത്തിലുള്ളത്. പിന്നീട് കാട്ടിലുപേക്ഷിച്ചു. കേസിലെ പ്രധാന സൂത്രധാരനായ, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ സഞ്ജിറാം, ആര്‍ക്കും സംശയം തോന്നാതിരിക്കാനായി, ക്ഷേത്രത്തിലെ പൂജകളൊന്നും ആ ദിവസങ്ങളില്‍ മുടക്കിയിരുന്നുമില്ല. സഞ്ജിറാമിന്റെ മകന്‍ ഷമ്മ എന്നറിയപ്പെടുന്ന വിശാല്‍ ജംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. മീററ്റില്‍ പഠിക്കുകയായിരുന്ന വിശാല്‍ ജംഗോത്രയെ ജനുവരി 11 ന് കസിന്‍ ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു. നിനക്ക് നിന്റെ കാമസംതൃപ്തിക്കായി ഇങ്ങോട്ടുവരാം എന്നായിരുന്നു കസിന്‍ വിശാലിനോട് ഫോണില്‍ പറഞ്ഞതെന്നും പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്.

Spread the love

Leave a Reply