Friday, May 27

ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയുള്ള ഹര്‍ജിക്ക് അനുമതിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍

ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി നല്‍കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. ശ്രീധരന്‍ പിള്ള ക്രിയാത്മകമായ വിമര്‍ശനമാണ് നടത്തിയത് എന്നാണു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. മാധ്യമ റിപ്പോര്‍ട്ടിന്റെ പേരില്‍ നടപടിയെടുക്കാനാവില്ലെന്നും തുഷാര്‍ മേത്ത വെളിപ്പെടുത്തി.

ശബരിമലയിലെ തന്ത്രി കണ്ഠര് രാജീവരരു പന്തളം രാജകുടുംബാംഗം തുടങ്ങി അഞ്ചു പേര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നത്.

Spread the love
Read Also  കൊച്ചിയിൽ വിശ്വാസിക്കെതിരെ വ്യക്തിഹത്യ ലേഖനം; പുരോഹിതൻ 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നാവശ്യം

Leave a Reply